വൈകിട്ട് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഞാൻ നിതീഷിനെ വിളിച്ച് കോട്ടക്കടവ് വരാൻ പറഞ്ഞു. ഞാനെന്നിട്ട് ഒരു മൊബൈൽ കടയിൽ കയറി ഈ നമ്പർ എത് കണക്ഷൻ ആണെന്ന് അറിയാണൊരു ശ്രമം നടത്തി.
“ചേട്ടാ.. ഈ നമ്പറിലേക്കോന്ന് റീച്ചാർജ് ചെയ്യണം!”
“എത്ര രൂപയിക്കാ?” ചേട്ടൻ ചോതിച്ചു.
“ഒരു 50 രൂപയ്ക്ക്”
“ഏതാ കണക്ഷൻ?”
“അതറിയില്ല…” അതും പറഞ്ഞ് ചേട്ടനെ നോക്കി ചിരിച്ചു.
“അവസാനം കണക്ഷൻ അറിയാതെ റീച്ചാർജ് ചെയ്തിട്ട് കാശ് പോയലെന്നെ കുറ്റം പറയരുത് ” ചേട്ടാനൊരു മുന്നറിയിപ്പ് തന്നു.
“അതൊന്നും കുഴപ്പില്ലാ, ചേട്ടൻ ഓരോ കണക്ഷനും ഒന്ന് ട്രൈ ചെയ്ത് നോക്കാമോ?” ഞാൻ റിക്വസ്ട് ചെയ്തു.
“ഹും.. ” ഒരു വിമ്മിട്ടത്തോടെ ചേട്ടൻ മൂളി.
അങ്ങനെ ഞങൾ ഓരോന്നായി ട്രൈ ചെയ്യാനന്തുടങ്ങി. ഐഡിയ നോക്കി വർക്കൗട്ട് അയില്ല, പിന്നെ BSNL നോക്കി വർക്കായില്ല. മൂന്നാമതായി Airtel നോക്കിയപ്പോ നമ്പർ Authorize ആയി, അപ്പൊൾ തന്നെ ഇത് Airtel connection ആണെന്ന് മനസ്സിലായി.
“ചേട്ടാ.. എന്നലിപ്പോ റീച്ചാർജ് ചെയ്യണ്ട, ഞാനൊന്നൂടെ ഉറപ്പ് വരുത്തിയിട്ട് വരാം.” അതും പറഞ്ഞ് ഞാൻ മെല്ലെ തടി തപ്പി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ വന്നു, ഞാനവനോട് നടന്നതെല്ലാം തുറന്ന് പറഞ്ഞു. ഇതെല്ലാം കേട്ട നേരം,
“നീ എന്തിനാടാ അവരെയും കൊണ്ട് പാർക്കിലോക്കെ പോയത്?” നിതീഷ് ചോതിച്ചു.
“എടാ രാധികേച്ചിയും മോളും അങ്ങനെ പുറത്തൊന്നും പോകാറില്ല, അതുകൊണ്ട് ആ വഴിക്ക് പോയപ്പോ ഒന്നവിടെ ഇറങ്ങിയന്നെ ഉള്ളൂ. അത് ഇത്രവലിയ പുലിവാലവുമെന്ന് ഞാനോർത്തില്ല.” ഞാൻ ഒരു വല്ലായിമയോടെ പറഞ്ഞു.