“അതൊക്കെ ശരിയെന്നെ, നീ പബ്ലിക്കായിട്ട് കെട്ടിപിടക്ക്കാനൊന്നും പോവണ്ടായിരുന്നു, ഇല്ലേൽ നമുക്ക് വേറെന്ത് വേണമെങ്കിലും പറഞ്ഞ് തടിയൂരമായിരുന്നു….”
കുറച്ച് സമയം നിതീഷ് ആലോചിച്ച ശേഷം,
“ഇന്നിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനീയെന്ത് ചെയ്യാം എന്ന് ആലോചിക്കാം” നിതീഷ് പാലത്തിലിരുന്നുകൊണ്ട് പറഞ്ഞു.
“എടാ വിച്ചു.. പറയുമ്പോൾ നമ്മളെല്ലാവരും അവസരം കിട്ടിയാൽ എല്ലാ ഉടായിപ്പും ചെയ്യും, പക്ഷെ പിടിക്കപ്പെടാതെ നോക്കേണ്ടതും നമ്മുടെ മിടുക്കാണ്!… ഹും….. ഇതിപ്പോ നമ്മളുടെ സുഹൃത്തുക്കൾ ആരും ആവാൻ ചാൻസില്ല, അവരൊന്നും ഇങ്ങനത്തെ പരിപാടി ചെയ്യില്ല. പിന്നെ മോഹനേട്ടനും ആവില്ല, കാരണം അയ്യാൾ അറിഞ്ഞയുടനെ നിൻ്റെ ചെവിക്കല്ല് അടിച്ച് പൊളിക്കാനെ നോക്കുള്ളൂ, അല്ലാൻഡിങ്ങനെ ഭീഷണിപ്പെടുത്താനോന്നും നോക്കില്ല. ഹും…. ഇനിയൊരു ചാൻസുള്ളത് നമ്മടെ ഏതേലും വിരോധക്കാർ ആണ്, അതും ഇമ്മാതിരി ചെറ്റത്തരം കാണിക്കാൻ സദ്ധ്യതയുള്ളവർ കുറവാണ്!..ഹും..!
അതും പറഞ്ഞ് നിതീഷ് താടിക്ക് കയ്യും കൊടുത്ത് ആലോചിക്കാൻ തുടങ്ങി.
“എടാ.. ആ സിം കാർഡ് Airtel ആണ്” ഞാൻ പെട്ടെന്ന് അവനോട് പറഞ്ഞു.
“ആണോ..!!! എന്നാലൊരു ചെറിയ പണിയുണ്ട്, വർക്കൗട്ട് ആവുമോയെന്ന് ഉറപ്പില്ല! എന്നാലും ശ്രമിച്ച് നോക്കാം” നിതീഷ് ഒരു പ്രതീക്ഷയോടെ പറഞ്ഞു.
“എടാ… എന്ത് വേണേലും ചെയ്യാം, നീ കാര്യം പറ!” ഞാൻ അക്ഷമനായി ചോതിച്ചു.
“നീ വാ വണ്ടിയെടുക്ക്..” നിതീഷ് എൻ്റെ ചുമലിൽ തട്ടി പറഞ്ഞു.
“എങ്ങോട്ട്…?” ഞാനൊരു എത്തും പിടിയും കിട്ടാതെ ചോതിചു.