“എന്തായി കിട്ടിയോ!!??” ഇപ്പോള് എന്നെക്കാൾ തിടുക്കമായി നിതീഷിന്.
“ഹും കിട്ടി… നമ്മളാരാ മോൻ, ഞാനറിയാതെ ഈ കോട്ടക്കടവിൽ ഒരുത്തനും Airtel സിം കാർഡ് എടുക്കില്ല! അതാണ് ഷഹീം” അതുംപറഞ്ഞവൻ രജിസ്റ്റർ മേശപ്പുറത്ത് വെച്ചു.
ഞങൾ ആകാംഷയോടെ അതിലേക്ക് നോക്കി.
“എടാ.. ധനേഷ്!!” ഞാൻ നിതീഷിനോടായി പറഞ്ഞു.
“ഹും.. ധനേഷാണല്ലെ.. ഹും ഇവനുള്ള വടയും ചായയും എൻ്റെ കയ്യിലുണ്ട്!” അതും പറഞ്ഞ് നിതീഷ് കുറച്ച് സമയം ആലോചിച്ച ശേഷം,
“ആളെ കിട്ടിയ സ്ഥിതിക്ക് ഞങ്ങള് വിട്ടേക്കൂവാ!” നിതീഷ് ഷഹീമിനോടായി പറഞ്ഞു.
“അപ്പൊ ചെലവ്!!!?” ഷഹീം മറക്കാതെ ചോതിച്ചു.
“നാളെ വൈകിട്ട് സെറ്റാക്കാം മച്ചാനെ?” നിതീഷ് അവനോടായി പറഞ്ഞു.
“ഓ.. മതി..” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് കൈ കൊടുത്ത് ഞങൾ അവിടുന്ന് തിരിച്ച് പാലത്തിൻ്റെ അടുത്തേക്ക് പൊന്നു.
പോരുന്ന വഴിക്ക്,
“എനികപ്പോഴേ തോന്നി ഈ മൈരൻ തന്നെയായിരിക്കും എന്ന്, അന്ന് വായനശാലയിൽ നിന്ന് സുമേഷായി എല്ലാം പറഞ്ഞ് തീർത്തപ്പോ ഇവൻ്റെ മുഖത്ത് മാത്രമൊരു തെളിച്ചമില്ലായിരുന്നു.” നിതീഷ് വണ്ടിയോടിച്ചുകൊണ്ട് പറഞ്ഞ്.
“ആ മൈരനെ ഇന്ന് തന്നെ പെരുമാറണം!, നീ വണ്ടി നിർത്ത്..” ഞാൻ കലിപ്പോടെ പറഞ്ഞു.
നിതീഷ് വണ്ടി നിർത്തി,
“അവൻ വീട്ടിൽ തന്നെ കാണും, നീ വാ” ഞാൻ നിതീഷിനൊടായി പറഞ്ഞു.
“എടാ.. അത് വേണോ?” നിതീഷ് സംശയത്തോടെ ചോതിച്ചു.
“വേണം… കുറച്ച് ദിവസങ്ങളായി ഞാൻ തീ തിന്നുന്നു.. നീ വണ്ടിയെടുക്ക്.”
നിതീഷ് വണ്ടി നേരെ ധനേഷിൻ്റെ വീട്ടിലേക്ക് വിട്ടു.
ധനേഷിൻെറ ഓട്ടോറിക്ഷ മുറ്റത്ത് തന്നെ കിടപ്പുണ്ട്, അതുകൊണ്ട് അവൻ ഇവിടെ തന്നെയുണ്ടെന്നുറപ്പായി.