ചക്രവ്യൂഹം 7
Chakravyuham Part 7 | Author : Ravanan
[ Previous Part ] [ www.kkstories.com]
9:30 PM
നാടിനെ നടുക്കി മറ്റൊരു കൊലപാതകം :
രേണുകയുടെ കൈയിൽ നിന്നും ടീവി റിമോർട്ട് താഴേവീണു പൊട്ടി. …കൊടിയ തണുപ്പിലെന്നപോലെ അവളുടെ ശരീരം തണുത്തു മരവിച്ചു. ..തിരിഞ്ഞ് ശരത്തിനെ നോക്കുമ്പൊ അവനെന്തോ ഫോണിൽ തിരക്കിട്ട് തിരയുകയാണ്
“ശ. ..ശരത്ത്. …ക്രിസ്റ്റീന. …”
“രേണു ഒരു മിനിറ്റ്. …ഫോണിലെ കുറെ ഡാറ്റാസ് മിസ്സിംഗ് ആണ്. …”
രേണുകയെ ശ്രദ്ധിക്കാതെ ശരത്ത് തന്റെ ഫോണിലെ ഫയൽസിൽ അക്ഷമനായി അതിലേറെ ഭയത്തോടെ ഓരോ ഫയലും തുറന്നുനോക്കി. …പല പ്രധാനപ്പെട്ട രേഖകളും മാഞ്ഞ് പോയിരുന്നു, അഭിമന്യുവിന്റെ ഉൾപ്പടെ. …ഇതെങ്ങനെ. …മറ്റൊരു കോപ്പി പോലും ഇല്ല
“ശരത്ത്. ….”
രേണുക അലറി. ..അവനൊന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് ചോദ്യഭാവത്തോടെ നോക്കി
“ക്രിസ്റ്റീന. …ക്രിസ്റ്റീന മരണപ്പെട്ടു. ..”
“what. …”
ഓർക്കാപ്പുറത്ത് കേട്ട വാർത്തയിൽ ഞെട്ടലോടെ ശരത്ത് ടീവിയിലേക്ക് നോക്കി….ഡോക്ടർ രേണുക ജോസഫിന്റെ മരണവാർത്ത ടീവിയിൽ ഹൈലൈറ് ആയി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ….പുറത്ത് ആർത്ത് പെയ്യുന്ന മഴയുടെ തുടർച്ചയെന്നോണം മിന്നിമറയുന്ന പിന്നൽ പിണരുകളുടെ വെളിച്ചം അവന്റെ ഭയം നിഴലിച്ച കണ്ണുകളിൽ പതിച്ചു
.
.
.
.
.
“വെട്ടി കഷ്ണങ്ങൾ ആക്കി കളഞ്ഞെന്ന്. … ആ പെണ്ണിനോട് ആർക്കാണോ ഇത്രയും പക. ..”
ടീവിയിലെ വാർത്ത കണ്ട്, അടുക്കളയിൽ നിൽക്കുന്ന ലക്ഷ്മിയോട് വിശദീകരിക്കുകയാണ് വിശ്വനാഥൻ. …