“എവിടാ സാറെ നമ്മൾ “..കൊക്കയിലേക്കു നോക്കി നിക്കുന്നെ എന്റെ കൈയിൽ തുങ്ങി കൊണ്ടു മേഘ ചോദിച്ചു…
“ആർക്കും അറിയാം “…
“ബെസ്റ്റ് ഭാര്യയെ കൊണ്ടു ആദ്യമായി ഔട്ടിങ് ഇറങ്ങിയപ്പോൾ നിർത്തിയാ സ്ഥലം കൊള്ളാം “..
ഞാൻ അവളുടെ മുഖത്തെക്കും ചമ്മിയ ഭാവത്തിൽ നോക്കി…
“മേഡം രാവിലെ പറഞ്ഞപ്പോൾ പോയ കിളിയാ അപ്പോളാണ് റൂട്ട് മാപ്പ് നോക്കി ബൈക്ക് ഓടിക്കുന്നതും “…
“എന്തെയാലും കൊള്ളാം “…
ഞാൻ അവളെ പിടിച്ചു വെള്ളച്ചട്ടത്തിന്റെ അരികിലെക്ക് നടന്നു…അവിടെഉണ്ടായിരുന്നു ഒരു മൈൽകുറ്റിയിൽ ഞാൻ ഇരുന്നു എന്റെ മടിയിൽ അവളെയുയിരുത്തി…
“ടീച്ചറെ “…
“എന്താ ഗോപുസേ “…
“പെട്ടന്ന് എന്താ ഇങ്ങനെയൊരു തോന്നാൻ”…
“പെട്ടന്ന് ആണെന്നും ആരും പറഞ്ഞു “..
മടിയിൽയിരുന്നു തന്നെ കാല് രണ്ടും പൊക്കി ഒരുവശത്തേകിട്ടും തിരിഞ്ഞുയിരുന്നു എന്റെ കഴുത്തിലുടെ കൈചുറ്റിപിടിച്ചു എന്റെ മുഖത്തേക്കുനോക്കി…
ഇപ്പോൾ ഞാൻ അവളെ കൈയിൽ കിടത്തിയിരിക്കുന്ന പോലെയാണ്…
“അപ്പോൾ നിഷയെ പേടിച്ചാണോ “.അവളുടെ മുഖതേക്കും നോക്കി ഞാൻ ചോദിച്ചു…
“ഞാൻ വീട്ടിൽ ബഹളവെച്ചു കല്യാണം നടത്തിയ കാര്യവും ആ ഞരമ്പനെ പോലിസ് കൊണ്ടുപോയ കാര്യവും അവളും പറഞ്ഞുകാണും “.ഒരു ഭാവ വ്യത്യസവുമില്ലാതെ മേഘ എന്നോട് പറഞ്ഞു…
“അപ്പോൾ ടീച്ചറേല്ലാം അറിഞ്ഞിട്ടാണോ ടെൻഷൻ അടിച്ചു നടന്നതും “..
“ഞാനും നിഷയും തമ്മിൽ തെറ്റാൻ ഗോപുസാണ് കാരണം “…