ഞാൻ മൊബൈൽ നോക്കി കിടക്കുമ്പോളാണ് വായുകഴുകി ടീച്ചർ കേറിവരുന്നേ..ലെറ്റ് ഓഫ് ചെയ്തു ഡിം ലെറ്റ് ഓൺ ചെയ്തു എന്റെ അടുത്തേക്കും കയറികിടന്നു…
എന്റെ ഇടതുകൈ അവൾക്കും വേണ്ടി വിരിച്ചു കൊടുത്തു…
“ഗോപുസ് ഇൻസ്റ്റഗ്രാമിൽ ഒന്നുല്ലേ”..എന്റെ മൊബൈൽ നോക്കി കൊണ്ടു അവൾ ചോദിച്ചു..
“ഇല്ല “..
“പിന്നെ ഏതു സോഷ്യൽ മീഡിയ ആപ്പിലാണ് “..
“ഞാൻ ഒന്നിലുയില്ല ടീച്ചറെ “..
“പിന്നെ എപ്പളും മൊബൈൽ തന്നെയാണലോ “..
ടീച്ചർ വീണ്ടും എന്നെ കുടുക്കി…
ഞാൻ മൊബൈൽ മാറ്റിവെച്ചു അവളുടെ നേരെ തിരിഞ്ഞു കിടന്നു…
“എന്താ കാര്യം “..
“രണ്ടുമാസം കഴിഞ്ഞു കോളേജ് അടക്കും “…
“അതിനു “…
“നമ്മടെ ഹണിമൂൺ “..
“ടീച്ചറെ “..
“മ്മ് “..
“എന്തിനാ എന്നോട് കിടന്നു കുറുക്കുന്നെ “…
“ഇഷ്ടമല്ലേ “..തലയുർത്തി സങ്കടഭാവത്തിൽ എന്നെ നോക്കികൊണ്ടു ചോദിച്ചു…
“ഇത്രയും പ്രയമായ ടീച്ചർ പിള്ളരെ പോലെ സംസാരിക്കാതെ “..
അവളെ കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…
“എനിക്ക് അതികം പ്രായയൊന്നുമില്ല “..
ടീച്ചർ കേറിപിടിച്ചിട്ടുണ്ട്…
“30വയസ് നല്ല പ്രയം തന്നെയാണ് “…
“ആർക്കും എന്നിക്കുയോ 26 ആയിട്ടുള്ളു “…
“നമ്മടെ കല്യാണം കഴിഞ്ഞപ്പോൾ ടീച്ചർക്കു 27യുണ്ട് “…
അവളുടെ കൈ എന്റെ വയറിൽ ചുറ്റി എന്റെ നെഞ്ചിലേക്കും തലവെച്ചു കയറി കിടന്നു…
“ഞാൻ ആന്റിപിസ് ആയോ ഗോപൂസേ”..