——————————————————————
അനു 💔
“അനു നീ കൊച്ചിനും ഉറക്കഗുളിക കൊടുന്നുന്നുണ്ടോ..”..
അവൾ ഒന്നും മിണ്ടിയില്ല അവൾ തല കുനിച്ചുയിരുന്നു..
മിനി അവളുടെ താടിയിൽ പിടിച്ചുയുയർത്തി അനുവിന്റെ കണ്ണുകൾ നിറഞ്ഞുയിരുന്നു…
“നീ മിണ്ടാതെ തല കുനിച്ചുയിരുന്നിട്ടു കാര്യമില്ല.
ഞാൻ ശേഖരയെട്ടനോട് സംസാരിക്കാം…”..
“വേണ്ട ആന്റി അവൻ എന്റെ മോളെ കൊല്ലും..”…
മിനിയെ ചുറ്റിപിടിച്ചു അവൾ കരഞ്ഞു…
“ഇങ്ങെനെ പോയാൽനീ തന്നെയിരിക്കും നിന്റെ മോളെ കൊല്ലുന്നതു.”..
“എന്നിക്ക് എന്റെ മോളെ എങ്കിലും രക്ഷിക്കണം..”..
“ആരാ നിന്റെ കൂടെ വന്നേ…”..മിനി അവളുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു..
“അമ്മ..”..
“നീ സേതുവിനെ ഓർത്തു ഇരിക്കുയാണോമോളെ..അവൻ “..
മിനി പറഞ്ഞു മുഴുവിക്കും മുന്നേ പെട്ടന്ന് ഡോർ തള്ളി തുറന്നു കാർത്തിക അങ്ങോട്ട് കയറി വന്നു..
കാർത്തിക അനുവിന്റെ ചേച്ചി…
മിനി അനുവിനെ വിട്ടുമാറി…
“മോൾക് വയ്യയെന്ന് അമ്മ വിളിച്ചു പറഞ്ഞു അതാ ഞാൻ പെട്ടന്ന് “..കാർത്തിക അവരോടായി പറഞ്ഞു..
“കുഴപ്പമില്ല ഇപ്പോൾ അനു എന്നാൽ പൊക്കോളും…”..ഒന്നും ചിരിച്ചു കൊണ്ട് കാർത്തികയോട് മിനി പറഞ്ഞു..
“കാണാം ആന്റി ഓഫീസിൽ തിരക്ക്യാണ്..”..
കാർത്തിക പറഞ്ഞപ്പോൾ മിനി ഒന്നും തലയാട്ടി..
പുറത്തേക്കു ഇറങ്ങിയ കാർത്തിക അനുവിന്റെ കൈയിൽ നിന്നും അമ്മുമോളെ വാങ്ങി..
അമ്മു ഇപ്പോളും നല്ല ഉറക്കം ആയിരുന്നു…