“അമ്മുമോളെ കുറിച്ച് നിനക്കു ബോധം ഉണ്ടാലോ..കിരൺ നാളെ രാവിലെ വരും നല്ല സുന്ദരിയായി ഒരുങ്ങി അവന്റെ കൂടെ എന്റെ വീട്ടിൽലേക്ക് വന്നേക്കണം..”..
ഒരു ഭിഷണി പോലെ കാർത്തിക അനുവിനോട് പറഞ്ഞു കാർ തിരിച്ചു…
ഗേറ്റിന്റെ പുറത്തു അനുവിനെ ഇറക്കി കാർത്തിക തിരിച്ചു പോയി…
രവി.”..ശേഖരൻ തന്റെ ഡ്രൈവറെ അടുത്തേക്കും വിളിച്ചു….
“എന്താ സാർ..”..രവി ശേഖരന്റെ അടുത്തേക്കും വന്നു…
“സുനിലിന്റെ വീട് അറിയുമോ നിന്നക്ക് “..
“അജുമോൻ അറിഞ്ഞാൽ “..രവി ശബ്ദം താഴ്ത്തി ചുറ്റും ഒന്നും കണ്ണോടിച്ചു മറുപടി പറഞ്ഞു…
“നാളെ രാവിലേ തന്നെ പോണം..”..ശേഖരൻ ഉറപ്പിയോടെ പറഞ്ഞു….
“ശെരി സാർ..”..
പഴയ ശേഖരനെ ഒരു നിമിഷം രവി ഓർത്തും കാറിന്റെ അടുത്തേക്കും തിരിച്ചു നടന്നു..
“മോളെ അമ്മുമോൾ ഇനി എന്റെ കൂടെ കിടക്കട്ടെ..”.. പുമുഖത്തെക്കും കേറിവന്ന അനുവിനോടായി ശേഖരൻ പറഞ്ഞു…
“അച്ഛാ ഞാൻ..”..അനുവിന്റെ കണ്ണു നിറഞ്ഞു പോയിരുന്നു..
“നീ പോയി കിടക്കും നിന്റെ മുഖത്തു നല്ല ക്ഷീണമുണ്ട്…”..തന്റെ കണ്ണിര് അവളെ കാണിക്കാതെ മറച്ചുപിടിച്ചു അയാൾ പറഞ്ഞു…
തന്റെ അച്ഛന്റെ മുഖത്തെക്കും നോക്കാൻ കഴിയാതെ..നിറഞ്ഞു തുളുമ്പിയ മിഴികളുമായി അവൾ അകത്തേക്കും ഓടി.—————————————————————
സേതു 💔
കാബിനിൽ ഫയൽ നോക്കിയുരിക്കുബോൾ ആയിരുന്നു രെഞ്ചു കയറിവന്നത്….
” ഒരാൾ കാണാൻ വന്നിട്ടുണ്ട്..”.അവൻ എന്നോട് പറഞ്ഞു…