“സേവിയില്ലേ അവിടെ..”..
“റിജോ..പേര് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു “…
“വരാൻ പറ “…
രെഞ്ചു ഇറങ്ങ്യയാ പുറകെ റിജോ കേറി വന്നു…
“എന്താ പെട്ടന്ന് “..ഞാൻ അവനോട് ചോദിച്ചു…
“മിനിആന്റി വിളിച്ചുയിരുന്നു നിന്റെ നമ്പർ വേണെമെന്ന് പറഞ്ഞു “…
“കൊടുത്തേക്കു..”…
എന്നോട് കുടുതൽ സംസാരിക്കാൻ നിക്കാതെ റിജോ തിരിഞ്ഞു നടന്നു….
“നിന്നക് സുഖം അല്ലെ..”..വാതിൽ തുറക്കാൻ തുടങ്ങിയാ അവനോടായി ഞാൻ ചോദിച്ചു…
“അതേടാ നിനക്കോ”..അവൻ എന്നെനോക്കി ചിരിച്ചു..
“പൊക്കോ..”…
റിജോ പോയി…
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു വിൻഡോയുടെ അടുത്തേക്കും ചെന്നു റിജോ റോഡ് ക്രോസ്സ് ചെയുന്നത് നോക്കിനിന്നും…
കുറെ സമയം കഴിഞ്ഞു എന്റെ ക്യാബിന്റെ ഡോർ തുറന്നു സേവി ഓടി വന്നു…
“റിജോ..”..
സേവി എന്റെ മുന്നിൽ നിന്ന് അണച്ചു..
“അവൻ പോയി..ഹോസ്പിറ്റലിൽ പോയ കാര്യം എന്തായി “….
“ഡോണ്ണാറേ കിട്ടിയില്ല..പെട്ടന്ന് ചെയാമെന്ന് പറഞ്ഞു…”..
“കാർഡ്..”..
സേവി കാർഡ് ടേബിൾ വെച്ചു പുറത്തേക്കുയിറങ്ങി…
അടുത്ത നിമിഷം എന്റെ മൊബൈൽ റിങ് ചെയ്തു…
നമ്പറായായിരുന്നു ഞാൻ കോൾ എടുത്തു….
“ഹലോ ആരാ “..
“സേതു നീ എത്രയും പെട്ടന്ന് ഇങ്ങോട്ട് വരണം..”..
“മിനി ആന്റി..”..
“എത്രയും വേഗം അവൾക്കും ഇനിയും പറ്റില്ലടാ…”..
അത്രയും പറഞ്ഞു മിനി കോൾ കട്ട് ചെയ്തു…