🌀🌀🌀🌀🌀🌀🌀
“നമ്മക്കും മോൻ മതിക്കെട്ടോ “..എന്റെ മടിയിൽ കിടക്കുയായിരുന്നു അവൾ…
“എന്റെ ശ്രീക്കുട്ടി ആദ്യ നമ്മടെ കല്യാണം കഴിയട്ടെ “..
“കൊച്ചുങ്ങൾ ഉണ്ടാകാൻ കല്യാണം കഴിക്കണോ “..എന്റെ മടിയിൽ നിന്നും എഴുന്നേറ്റു ഒരു കള്ള ചിരിയോടെ അവൾ എന്നെ നോക്കി ചോദിച്ചു…
“മോൾ വീട്ടിൽ പോകാൻ നോക്കും..എനിക്കും രാവിലെ ലോഡ് എടുക്കാൻ പോണം “.ഞാൻ അവളയുടെ അരയിൽ എന്റെ ചുണ്ടുവിരൽകൊണ്ട് ഒരു കുത്തും കൊടുത്തു പറഞ്ഞു…
“ഒരു സേതു നീ പോടാ ഗോപാല “..എന്റെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി…
ഞാൻ ആ പടവിലേക്കു വീണും പോയിരുന്നു…
“നിന്നെ ഞാൻ “..എഴുന്നേക്കാൻ ശ്രെമിച്ചു കൊണ്ട് ഞാൻ അവളൂടെ നേരെ കൈയോങ്ങി…
“നീ പോ മോനെ ഗോപാല “..പാവട കൈയിൽ എടുത്തു ഒരു പദസ്വരം കിലുകത്തോടെ ആ പടവുകൾ ഓടി കയറി എന്റെ മുന്നിൽ നിന്നും അവൾ മഞ്ഞു പോയി…
🌀🌀🌀🌀🌀🌀🌀
പിറ്റേദിവസം രാവിലെ നിർത്തതേയുള്ള മൊബൈൽ റിങ് കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്..
ഞാൻ കോൾ എടുത്തു….
“ഹലോ ഏട്ടാ..”…
അതിനോട് ഒപ്പം ഒരു തേങ്ങൽ ഞാൻ കേട്ടു…
“ആരാ..”..
“ഞാന ഏട്ടാ ശ്രീയാ “..
ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റുപോയിരുന്നു..
വർഷങ്ങൾ കഴിഞ്ഞു എനിക്കും അവളുടെ ശബ്ദം പോലും തിരിച്ചുയാറിൻ കഴിഞ്ഞില്ലലോ…
“എത്ര നാൾ അയ്യടി..”..
“ഏട്ടാ നമ്മടെ മോൾ..”…
അവളുടെ കരച്ചിൽ എന്റെ കാതിൽ മുഴുങ്ങി കേട്ടു…