“മോൾക്ക് എന്തു പറ്റി നീ കരുന്നത് എന്തിനാ..”..
“ഹലോ ഏട്ടാ ഹലോ..”..
“ശ്രീക്കുട്ടി ശ്രീക്കുട്ടി ഹലോ “..
കോൾ കട്ടായിയിരുന്നു ഞാൻ അവളെ തിരിച്ചു വിളിച്ചു പക്ഷേ മൊബൈൽ ഓഫായിരുന്നു…
ഞാൻ മിനി ആന്റിയെ വിളിച്ചു….
“എന്താ സേതു “..
“ആന്റി ശ്രീക്കുട്ടി..”..
“നീ എത്രയും വേഗം വരണം അവളുടെ കാര്യം മാത്രമല്ല കുഞ്ഞുന്റെ കാര്യവും പ്രശ്നമാണ് ഞാൻ അവളെ പ്പോയി കണ്ടിട്ട് നിന്നെ തിരിച്ചു വിളികാം…”..
അത്രയും പറഞ്ഞു മിനിആന്റി കോൾ കട്ടാക്കി…
ഞാൻ ഒരു തവണ കൂടെ ശ്രീകുട്ടിയെ വിളിച്ചുനോക്കി മൊബൈൽ ഓഫായിരുന്നു…
പെട്ടന്ന് ഡോർ തുറന്നു മേഘ കേറി വന്നു..കോളേജിൽ പോകൻ റെഡിയാട്ടണ് അവളുടെ നിൽപ്പ്…
“ഷോറൂമിൽ പോകുന്നിലെ..”..മേഘ എന്നോട് ചോദിച്ചു….
“പോണം…”..
“ഞാൻ വെയിറ്റ് ചെയാം..”..
“താൻ പോകോ “…
“ഓക്കേ “..
ബുക്കും ഹാൻഡ് ബാഗും എടുത്തു..എന്നോട് ഒന്നുകൂടെ വെയിറ്റ് ചെയ്യാമെന്ന്
പറഞ്ഞു.. ഞാൻ വേണ്ടയെന്നു പറഞ്ഞപ്പോൾ അവൾ ഇറങ്ങി…
ഞാൻ വീണ്ടും ശ്രീക്കുട്ടിയെ ട്രൈ ചെയ്തു കിട്ടിയില്ല…
അവൾ എന്തിനായിരുന്നു കരഞ്ഞത്..
എന്നെ വേണ്ടെന്നു പറഞ്ഞിട്ടുട്ടാല്ലെ ഞാൻ അവളെ അവടെ ഉപേക്ഷിട്ടു പോന്നത്…
ബാത്‌റൂമിൽ കയറി ഒന്നും ഫ്രഷായി..
വസ്ത്രം ധരിക്കു മുമ്പ് ഒരു ദിനാച്ചരി പോലെ ഞാൻ എന്റെ ശരീരത്തൂടെ വിരലുകൾ ഓടിച്ചു…
പോലീസുകാർ എന്റെ ദേഹത്ത് വരച്ചു ചേർത്ത മുറിപാടുകൾ ഇപ്പോളും തെളിഞ്ഞു കാണാം…