ചുട്ടുപഴുത്ത ലോഹം എന്റെ ദേഹത്ത് കുത്തി കയറ്റിയപ്പോൾ..ഒടുവിൽ പത്താം നാൾ മാത്രമാണ് ഞാൻ പുറംലോകം കാണുന്നത്…
പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ എന്നെ അടുത്തേക്കും വിളിച്ചു…
അച്ഛൻ പത്രം വായിച്ചു ഇരിക്കുയായിരുന്നു…
ഞാൻ അച്ഛന്റെ അടുത്തേക്കും ചെന്നുനിന്നു…
“എന്താ അച്ഛാ..”..
“നിന്നെ കാണാൻ റിജോ വന്നിരുന്നോ…”..
എന്റെ മുഖത്തേക്കു നോക്കാതെ തന്നെയായിരുന്നു ചോദ്യം ചോദിക്കൽ….
“മ്മ് വന്നു..”..
“എന്താ കാര്യം..”..
“വെറുതെ..”..
അച്ഛൻ പത്രം മടക്കിവെച്ചു എന്നെ നോക്കി…
“ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇനി വരണ്ടയെന്ന്..പിന്നെ നാളെ നിന്റെ അമ്മക്കും ഒരു ചെക്കപ്പ് എന്നിക്ക് കമ്പനിയിൽ കുറച്ചു ജോലിയുണ്ട് നീ അവളെ കൊണ്ട് പോകണം”…
“ശെരി അച്ഛാ..”..
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ വന്നത് ജോയിച്ചന്റെ വീട്ടിലേക്കും ആയിരുന്നു..
ശ്രീക്കുട്ടി എന്നെ വിളിച്ചകാര്യം ജോയിച്ചനോട് പറഞ്ഞു…
“നിന്നക് ഭ്രാന്തണ് ഒരു ഫോൺ കോളുംകേട്ട്
അവളെ പോയി വിളിക്കാൻ..”..ജോയിച്ചാൻ എന്റെ നേരെ ദേശപ്പെട്ടു..
“ജോയിച്ചാ അവൾക്കും തീരെ പറ്റുന്നില്ല,..”…
“നീ ശേഖരനുമായി സംസാരിക്കു എന്നിട്ട് പോരെ.”..
“ഇതിൽ ആലോചികാൻ ഒന്നുമില്ല ഞാൻ കൊണ്ട് വരും അവളെയും മോളെയും…”…
ജോയി അയാൾ ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു സേതുവിന്റെ അടുത്തേക്കും വന്നു…