സ്റ്റാഫ്‌റൂമിൽ ഒരു ആളെ ഉള്ളായിരുന്നു.അത് അലൻ ആയിരുന്നു….
“യെസ് ക്യുസ് മി..”..ഞാൻ അവനെ വിളിച്ചു….
“യെസ്”…
തിരിഞ്ഞു നോക്കിയ അലൻ കണ്ടതും സേതുവിനെനായിരുന്നു ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി..
“മേഘ മിസ്സ്…”..
“സെക്കന്റ് ഫ്ലോർ മൂന്നാമത്തെ ക്ലാസ്സ്..”..
“താങ്ക്സ് “…
ഞാൻ സ്റ്റെയർ കയറി അവൻ പറഞ്ഞ ക്ലാസിലേക്കും വന്നു…
മേഘ ക്ലാസ്സ് എടുക്കുയായിരുന്നു…
“മേഘ..”..ഞാൻ പതുകെ വിളിച്ചു…
അവൾ തിരിഞ്ഞു നോക്കി എന്നെ കണ്ടതും ആ മുഖത്തും ഒരു ചിരിയുണ്ടിരുന്നു ബുക്ക് ഡെസ്കിൽ വെച്ചു അവൾ എന്റെ അടുത്തേക്കു വന്നു…
“എന്താ പതിവില്ലതെ ഈ വഴിയോക്കേ..”…
“കുറച്ചു അങ്ങോട്ട് മാറി നിൽകാം…”…
ഞാൻ ക്ലാസ്സിൽ മുന്നിൽ നിന്നും കുറച്ചു മാറി
അവളും എന്റെ പുറകെ വന്നു…
ഞാൻ കൈയിൽ കരുതിയ കവർ അവളുടെ കൈയിലേക്കും കൊടുത്തു..
“ഇത് നമ്മടെ ഡിവോഴ്സ് പേപ്പറാണ്..
മുന്ന് വർഷമായി ഇനിയും മുന്നോട്ടു പോയാൽ ശെരിയാകില്ല വീട്ടിൽ ഒന്നും പറയാൻ നിൽക്കണ്ട സേവിയോട് പറഞ്ഞാൽ അവൻ താനെ കൊണ്ട് വീട്ടിലാക്കി തരും ഞാൻ പോട്ടെ…”..
ഞാൻ ഒറ്റ ശാസത്തിൽ ഞാൻ അവളോട് പറഞ്ഞു…
“പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ..”..
അവളുടെ മുഖത്തെ ചിരി മഞ്ഞുയിരുന്നു…
“സോറി ഇപ്പോൾ എന്നിക്ക് വേറെ ഒന്നും പറയാൻ അറിയില്ല..”..
ഞാൻ അവിടെ നിന്നും നടന്നു നീങ്ങി…