ശ്രീക്കുട്ടിക്കും എന്റെ മോൾക്കും വേണ്ടി..
കുറ്റബോധം കൊണ്ട് എനിക്കും മേഘയുടെ മുഖത്തെക്കും നോക്കാൻ പോലും കഴിഞ്ഞില്ലായിരുന്നു സത്യത്തിൽ…
ചെയുന്നതിലെ തെറ്റു ശെരിയും ഞാൻ നോക്കിയില്ല…
——————————————————————
മേഘ 💔
മേഘ തിരിച്ചു ക്ലാസ്സിൽ വന്നു അവളുടെ കസേരയിലിരുന്നു..അവൾ വേറെ ഒന്നും ശ്രദ്ധിച്ചുല്ല..അവൻ പറഞ്ഞിട്ട് പോയ കാര്യം മാത്രമായിരുന്നു മനസിൽ…
സേതുവിനെ കോളേജിൽ കണ്ടപ്പോൾ മറ്റുള്ള ക്ലാസ്സിലെ ടീച്ചർമാരും കുട്ടികളും പുറത്തുയിറങ്ങി നില്ക്കുന്നണ്ടായിരുന്നു..മേഘയുടെ ക്ലാസ്സ്‌റൂം പതിവിലും നിഷ്ശബ്ദവും ആയിരുന്നു…
“മേഘ നീ ഓക്കേ അല്ലെ…”..
കിർത്താന മേഘയുടെ ക്ലസിലെക്കും കയറി വന്നു ചോദിച്ചു….
“എന്താ “..പെട്ടന്ന് അവൾ ഞെട്ടിയുണർന്നു..
“ഇയാൾ ആണോ നിന്റെ ഹസ്ബൻഡ്…”..കിർത്തന ഒരു പേടിയോടെ അവളോട് ചോദിച്ചു…
“എന്തടി..”..
“നമ്മക്ക് ക്ലാസ്സ് കഴിഞ്ഞു സംസാരിക്കാം..”..
കിർത്തന പോയി…
ബെൽ അടിക്കുവരെ ക്ലാസ്സ് റൂം സൈലന്റ് ആയിരുന്നു…
സ്റ്റാഫ് റൂമിൽ തിരിച്ചു എത്തിയ മേഘയുടെ അടുത്ത് ആദ്യ ഓടിവന്നതും അലൻ ആയിരുന്നു….
“സോറി മേഘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും മോശം പറ്റിട്ടുണ്ടെങ്കിൽ സോറി “..
അലൻ മേഘയോട് പറഞ്ഞു…
മേഘ ഇപ്പോളും സേതു പറഞ്ഞിട്ടു പോയ കാര്യത്തിൽ തന്നെ താങ്ങി നില്കുയായിരുന്നു..
“സ്നേഹയുടെ ബ്രദർ ആയിരുന്നോ മേഘനയുടെ ഹസ്ബൻഡ്…”..രേവതി ടീച്ചർ അവളോട് ചോദിച്ചു..