പെട്ടന്ന് സ്‌നേഹയുടെ പേര് കേട്ടപ്പോൾ മേഘ ഞെട്ടി..”സ്‌നേഹയെ അറിയുമോ”..
“എന്റെ ക്ലസിലെ കുട്ടി അല്ലേയിരുന്നോ അവളും “…
രേവതി മേഘയോട് പറഞ്ഞു…
കിളിപോയിയിരിക്കുന്ന മേഘയും വിളിച്ചു അവസാനത്തെ പിരീഡ്നു നിലക്കാത്ത കിർത്തന ഇറങ്ങി…
അവരും രണ്ടും മേഘയുടെ കാറിൽ കേറി…
“നീ എന്റെ വീട്ടിലേക്കും വിടും..”…കിർത്തന മേഘയോട് പറഞ്ഞു..”വേറെയൊന്നും കൊണ്ടല്ല ഞാൻ പറയാൻ പോകുന്ന കഥകേട്ടു നിന്റെ ബോധം പോയാലോ..”..
“ഇതിൽ കുടുതൽ ഒന്നും സംഭവിക്കാനില്ല..”..
മേഘ ഡിവോഴ്സ് പേപ്പർ എടുത്തു അവളെ കാണിച്ചു…
“ഇത്രയും ആയോ കാര്യങ്ങൾ..”…
“എന്നിക്ക് അറിയില്ല ഇന്നലെയും എന്നെ കെട്ടിപിടിച്ചു കിടന്ന ആളാണ് “…
“നിന്നക് അയാളെ ശെരിക്കും ഇഷ്ടമാണോ “..
“ഞാൻ കുറച്ചു സമയം ചോദിച്ചു ആൾ സമ്മതിച്ചു പെട്ടന്ന് ഇങ്ങനെ വന്നു പറയുബോൾ..”..
“നീ വിഷമിക്കാതെ നമ്മക്കും പുള്ളിയോട് സംസാരിക്കാം “..
“അലൻ എന്നോട് സോറി പറഞ്ഞത് എന്തിനാ “…
മേഘ കിർത്താനയോട് ചോദിച്ചു….
അവൾക്കും അറിയാവുന്നതു കിർത്തന പറഞ്ഞു തുടങ്ങി…
ഞാൻ കോളേജിൽ ജോയിൻ ചെയിതിട്ടു നടന്ന ആദ്യ ഇലക്ഷൻ..ജയിച്ച പാർട്ടിയുടെ കോളേജ് സെക്രട്ടറി ആയിട്ട് മത്സരിച്ചത് സ്‌നേഹ ആയിരുന്നു..അപ്പുറത്ത് MLA യുടെ മോൻ..റിസൾട്ട് വന്നു ആകെ പ്രശ്നം..ജയിച്ചിട്ടും സ്‌നേഹയെ എതിർ പാർട്ടികാർ അഭാമാനിക്കാൻ ശ്രെമിച്ചു..അവൾ ഒരു പരാതി കൊടുത്തു..പ്രിൻസിപ്പാൾ എം ൽ എ യുടെ അടുത്ത ആളും..പോലീസും പരാതി എടുത്തില്ല…അന്നേ ദിവസം വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല..