“എന്റെ മോൻ തെറ്റ് ചെയ്തിട്ടുണ്ടെകിൽ ഞാൻ ക്ഷേമ ചോദിക്കുന്നു മോളെ “..
സ്‌നേഹയുടെ മുന്നിൽ കൈകുപ്പി കൊണ്ട് അയാൾ പറഞ്ഞു….
വന്നപോലെ എം ൽ എ തിരിച്ചുപോയി..സി ഐ പുറകെ പോയി കുറെ എന്തൊക്ക ചോദിച്ചു എം ൽ എ യോട്…
രാജന്ദ്രൻ ഈ നാട്ടിലെ ഒന്നാതരം ക്രിമിനൽ..അങ്ങേരാണ് സ്വന്തം മോനെ അടിച്ചു ഐ സി യൂ വിൽ കേറ്റിയവന്റെ മുന്നിൽ ഒന്നും മിണ്ടാതെ പോയത്….
കിർത്തന പറഞ്ഞു നിർത്തി….
എല്ലാം കേട്ടുകഴിഞ്ഞാപ്പോൾ എന്തുചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു മേഘ…
“അതിനു ശേഷം ഇയാളെ ഞാൻ ഇന്നാ കാണുന്നത് സ്‌നേഹ ക്ലാസ്സിൽ വരും പഴയ പോലെ തന്നെ അങ്ങേനേ ഒരു ദിവസം നടന്നിട്ട് പോലുമില്ല എന്നാ മൈൻഡ്..ഞാനും കുറെ അനേഷിച്ചു നോക്കി സ്‌നേഹ പറഞ്ഞത് ചേട്ടൻ ജോലി അനേഷിച്ചു നടക്കും ആണെന്ന് നമ്പർ ചോദിച്ചപ്പോൾ മൊബൈൽ യൂസ് ചെയ്യില്ല എന്നുമാണ്.”…
“അല്ല നി എന്തിനാ ആളെ പറ്റി അനേഷിച്ചേ “…
ഒരു നിമിഷം മേഘ ഗോപുസിന്റെ ഭാര്യയായി കിർത്താനയോട് ചോദിച്ചു…
“അതുപിന്നെ..ആനകാര്യത്തിന്റെ ഇടയിലാണ് “…കിർത്താൻ നൈസായി എസ്‌കേപ്പ് ആയി…
“എന്നോട് ഇതുവരെയും മോശമായി പെരുമാറിട്ടില്ല..ഞാൻ പറയുമ്പോൾ മാത്രമാണ് ഇടക്കും പുറത്തു പോകുന്നത്..ആകെ ഫ്രെണ്ട്സ് എന്നു പറയാൻ ഷോറൂമിലെ ജോലിക്കാരുയാണ് “..
മേഘ പിന്നെയും സീരിയസായി…
” അയാളുടെ ഉള്ളിൽ എന്തൊക്കെയുണ്ട് മോളെ “..
“തേങ്ങ സ്വന്തം പെങ്ങളെ അപമാനിച്ചാൽ പിന്നെ നോക്കി നിൽക്കണോ..”…