പെട്ടന്ന് സേതുവിൽ നിന്നും അവൾ നോട്ടംമാറ്റി…
“നല്ല സുഖമില്ല അച്ഛാ..”..
“എന്നാ മോൾ റസ്റ്റ് എടുക്കും..”..
അവൾക്ക് എന്തോ സന്തോഷം ആയിരുന്നു സേതുവിനെ കണ്ടപ്പോൾ ആ നിമിഷം…
സേതു അമ്മയുമായി ഹോസ്പിറ്റലിൽ പോയി…
മേഘ അടുക്കളയിൽ ജോലിയൊക്കെ ഒതുക്കി അവളുടെ റൂമിലേക്ക് വന്നു…
അവളുടെ ഗോപുസിന്റ മനസിൽ എങ്ങനെ വീണ്ടും കേറും എന്നു വിചാരിച്ചു ബെഡിൽ കിടക്കുമ്പോൾ ആയിരുന്നു വാതിൽ മുട്ട് കേട്ടത്….
മേഘ പോയി വാതിൽ തുറന്നു..
സേതുവിന്റെ അച്ഛൻ ആയിരുന്നു..
“എന്താ അച്ഛാ..”…
“മോൾ ആ ഡിവോഴ്സ് പേപ്പർ ഇങ്ങു തന്നേക്കും..”..
ഒരു നിമിഷം മേഘ ഞെട്ടി തരിച്ചു നിന്നും..
“അത് അച്ഛാ..”..
“അവൻ നിന്നെ ഒന്നും പറയില്ല..”..
അയാൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ…
മേഘ റൂമിലേക്ക് കയറി സേതു കൊടുത്ത പേപ്പർ എടുത്തു.ഒരു നിമിഷം അവൾ ആലോചിച്ചു തന്റെ വിശ്വാസം ശെരിയാകും എന്നാ തോന്നലിൽ ആ പേപ്പർ സത്യന്റെ കൈയിൽ കൊടുത്തു…
“ഞാൻ ഒരു ചോദ്യം ചോദിച്ചാൽ”..തിരിഞ്ഞു പോകാൻ ഒരുങ്ങിയ അയാളോടായി മേഘ ചോദിച്ചു..
“എന്റെ ഉത്തരം അർഹിക്കുന്ന ചോദ്യം ആണെകിൽ ഞാൻ പറയാം..”..
“ഗോപേട്ടാൻ ശെരിക്കു ആരാ..”…
അവളുടെ ആ ചോദ്യം കേട്ടു അയാൾ ചിരിച്ചു അവളുടെ തോളിലേക്കു അയാളുടെ വലം കൈവെച്ചു..
എന്തോ അവൾക്കും അയാളുടെ ആ പ്രവർത്തി ഇഷ്ടമായില്ല മേഘ തന്റെ തോളുതാഴ്ത്തി പുറകിലേക്ക് നീങ്ങി നിന്നും…