അതു മനസിലാക്കിയ്യെന്നോണം അയാൾ കൈ പിൻവലിച്ചു…
“35 വർഷമായി എന്റെ കല്യാണം കഴിഞ്ഞുയിട്ട്..എന്റെ ഭാര്യക് ഇപ്പോഴും അറിയില്ല എന്റെ ജോലി എന്തായിരുന്നെവെന്നു..ഈ പേപ്പർ ഇപ്പോൾ തിരിച്ചു വാങ്ങാം നിന്നക്കും അല്ലെങ്കിൽ എന്റെ മരുമോളായി ഈ വീട്ടിൽ നിക്കാം..”….
മേഘക്ക് എന്തു പറയണം എന്നു അറിയില്ലായിരുന്നു…അവൾ പെട്ടന്ന് റൂമിലേക്ക് കയറി വാതിൽ അടച്ചു..
പെട്ടന്ന് അയാളിൽ ഉണ്ടായ മാറ്റം…
മുന്ന് വർഷം താൻ ജീവിച്ച വീട് അവൾക്കും ഒരു നിമിഷം കൊണ്ട് എല്ലാം ഒരു മായപോലെ തോന്നിയിരിക്കുന്നു…
തലേ ദിവസം രാത്രി സംവിച്ചത്…
“എങ്ങോട്ടാ..”…
തോളിൽ ഒരു ബാഗുമായി പുറത്തേക്കും ഇറങ്ങിവന്നാ സേതുവിനെ തടഞ്ഞു നിർത്തി സത്യൻ ചോദിച്ചു….
“ഒരു യാത്രയുണ്ട്..”..അവൻ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങി…
“നിന്റെ അമ്മേ ആര് ഹോസ്പിറ്റലിൽ കൊണ്ട് പോകും..”…
“ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട്..”…
“ഏതോ ഒരുത്തൻ കെട്ടി ആരോ വയറ്റിൽ ഉണ്ടാക്കി കൊടുത്ത ഒരുത്തിയെയാണോ..നിന്റെ അമ്മയുടെ പെങ്ങളുടെ ജീവിതമണോ വലുത്..സ്വന്തം മോന്റെ പൂർവ ചരിത്രം ഹൃദ്രോഗിയായ അമ്മ അറിഞ്ഞാൽ..സേതു എന്നാ ക്രിമിനലിന്റെ ചരിത്രം “…
സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു അയാളുടെ റൂമിലേക്ക് കയറി പോയി…
സേതുവിന്റെ തോളിൽ കിടന്ന ബാഗ് നിലത്തേക്കും പതിച്ചു…
—————————————————————അടുത്ത ദിവസം കോളേജിൽ…
“മോളെ നീ ഡിവോഴ്സ് ആകുന്നതാകും നല്ലത് ഈ ജോയി വക്കിൽ കേരളത്തിലെ തന്നെ നമ്പർ വൺ ക്രിമിനൽ ലോയറാണ് “..