കിർത്തനയോട് മേഘ വീട്ടിൽ നടന്ന കാര്യങ്ങൾ സംസാരിക്കും ആയിരുന്നു…
“എന്നിക്ക് ഉപേക്ഷിച്ചു പോകാൻ പറ്റില്ല.”..
“നിന്റെ അമ്മായിഅപ്പന്റെ സംസാരത്തിന്റെ ടോൺ കേട്ടിട്ട് ഒരു അപേക്ഷ ആയിട്ട് തോന്നിയില്ല”…
അപ്പോൾ മേഘയുടെ മൊബൈൽ റിങ് ചെയ്തു..
കിർത്തനയോട് പറഞ്ഞു മേഘ കോൾ എടുത്തു..
“ഹലോ എന്താ സേവി “..
“കാർ കൊണ്ട് വന്നിട്ടുണ്ട് ചേച്ചി.”.
“ഞാൻ വരുന്നു..”.മേഘ കോൾ കട്ട് ചെയ്തു..
“ആരാ..”.കിർത്തന മേഘയോട് ചോദിച്ചു..
“സേവി,”..
“ഇവനെ ഒന്നും പിടിച്ചു നോക്കിയാലോ..”.
“ഗോപേട്ടൻ..”..മേഘ പേടിയോടെ പറഞ്ഞു.
“നിന്റെ ഏട്ടാ വിളി ഒന്നും നിർത്തു ഗോപു അതുമതി “…
കിർത്തന മേഘയുടെ കൈയിൽ പിടിച്ചു വലിച്ചോണ്ട് സ്റ്റാഫ് റൂമിന്റെ പുറത്തേക്കുയിറങ്ങി..
“എന്റെ ഹസ്ബന്റിനെ ഞാൻ ഇഷ്ടയുള്ളെ വിളിക്കും..”..
“നീ എന്തു വേണേ വിളി.ഇപ്പോ ഇവനെ ഒന്നും ചോദ്യം ചെയ്തു നോകാം..”..
മേഘയുടെ കൈയിൽ പിടിച്ചോണ്ട് കിർത്തന സേവിയുടെ അടുത്തേക്കും നടന്നു..
സേവി സ്റ്റഫ്ന്റെ പാർക്കിങ്ങിൽ നിൽക്കുന്നു ണ്ടായിരുന്നു.
“ചേച്ചി കാറിന്റെ കി..”.
പാർക്കിംഗിൽ നിന്നിരുന്ന സേവി മേഘയെ കണ്ടപ്പോൾ താക്കോൽ അവളുടെ നേരെ നീട്ടി..
“താങ്ക്സ് സേവി “..
താക്കോൽ കൈയിൽ വാങ്ങി ഒരു മര്യദയോടെ അവൾ പറഞ്ഞു..
“കാർ മാറുന്നതാണ് നല്ലതു സാറിനോട് പറഞ്ഞു നോക്കു..”.അവൻ സേതുവിനെ സർ എന്നാണ് അവരുടെ മുന്നിൽ അഭിസംബോധന ചെയ്തത്…