“ഏട്ടൻ എന്താ ഇന്നു നേരത്തെ “…സ്‌നേഹ എന്നിക്കുള്ള ആഹാരം കൊണ്ടുവെച്ചു ചോദിച്ചു…
“വേറെ കുറച്ചു ജോലിയുണ്ട് “..അവളോട് മറുപടി പറഞ്ഞു ഞാൻ മുന്നിലേ പുട്ട് കടലകറിയിൽ ഇട്ടു കുഴച്ചു…
ടീച്ചർ എവടെപോയി ഇവളോട് ചോദിക്കാനും പറ്റില്ല…
“ടി അമ്മ എവടെ”..എങ്ങെനെയുണ്ട് എന്റെ ഐഡിയ..
“ചേച്ചിയെ വിളിച്ചു പറമ്പിലേക്കും ഇറങ്ങിയിട്ടുണ്ട് “…
എന്നോട് മറുപടി പറഞ്ഞു സ്‌നേഹം തിരിച്ചു അടുക്കളയിലേക്കും പോയി…
അമ്മ പറമ്പിൽ ചെറിയ രീതിയിൽ പച്ചക്കറി കൃഷിയുണ്ട് ഞങ്ങളുടെ പച്ചക്കറി മുഴുവൻ അവിടെന്നു തന്നെ…
ഞാൻ കഴിച്ചു എഴുന്നേറ്റു സ്‌നേഹയോട് പറഞ്ഞു പുറത്തേക്കുയിറങ്ങി..
നേരെ വന്നതു സേവിയുടെ വീട്ടിലേക്കാണ്..
എന്റെ വീടിന്റെ രണ്ടു കിലോമിറ്റർ മാറിയാണ് അവന്റെ വീടും..
ഇങ്ങോട്ട് വന്നതിനു ഒരു ഉദ്ദേശവുള്ളൂ ലാവന്റെ ഹിമാലയൻ പൊക്കികൊണ്ടു പോകാൻ…
ടീച്ചർ ആണെകിൽ രണ്ടും കലിപ്പിച്ച ഇന്നു കുറച്ചു സ്ഥലങ്ങൾ പോകണം…
ഞാൻ ചെലുബോൾ സേവി രാവിലെ ബൈക്കും കഴുകിനിൽക്കും ആയിരുന്നു…
“എന്താ മുതലാളി രാവിലെ തന്നെ “..എന്നെ കളിയാക്കി ചോദിച്ചു അവൻ ബൈക്ക് കഴുകുന്നെ തുടർന്നു…
“നിന്റെ ബൈക്ക് എനിക്കും വേണം “…
“പറ്റില്ല “..അവൻ പുച്ഛചിച്ചു പറഞ്ഞു…
“എന്താ സേതു രാവിലെ “..സേവിയുടെ അച്ഛൻ സുനിൽ മാമൻ പുറത്തേക്കുയിറങ്ങി വന്നു…
“മാമാ ബൈക്ക് മേടിക്കാൻ വന്നതാ “…