പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4
Perillatha Swapnangalil Layichu 2.4 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
പഴയ സ്വപ്നം
സമീർ അവനാൽ ആവും വിധം രണ്ട് പേർക്കും ഇടയിൽ ഉള്ള പ്രെശ്നം തീർക്കാൻ നോക്കി, എങ്കിലും രണ്ട് പേരുടെയും വാശിക്ക് മുന്നിൽ അവന് ഒന്നും ചെയ്യാൻ ആയില്ല. തെറ്റിയത് ലോഹിതും ഹൃതിക്കും ആയിരുനെകിലും അത് സാരമായി ബാധിച്ചത് സമീറിന് ആയിരുന്നു, ഒന്നും ചെയ്യാൻ താല്പര്യം ഇല്ലാതെ ആയി, ഇവരുടെ രണ്ട് പേരുടെയും ഇടയിൽ കുടുങ്ങി പോവുകയും ചെയ്തു. ഇവർക്ക് രണ്ട് പേർക്കും കിട്ടിയ അതെ കോമപ്പണിയുടെ ഇന്റെർവ്യൂ പോലും സമീറിന് നേരെ ചെയ്യാൻ പറ്റിയില്ല. ആഴ്ചകൾ അങ്ങനെ കടന്ന് പോയി…
“ഡാ ഹൃതികെ… നീ എന്തിനാടാ ഈ കമ്പനിയുടെ ഇന്റർവ്യൂവിന് കേറിയത്” ഏതോ പുതിയ വന്ന കമ്പനിയുടെ ഇന്റെർവ്യൂ കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഹൃതികിനോട് സമീർ ചോദിച്ചു.
“ഇത് നല്ല കമ്പനി ആട, കുറച്ചും കൂടി നല്ല പാക്കേജ് ആണ്” ഹൃതിക് മറുപടി കൊടുത്തു.
“അതുകൊണ്ടാണ്… അല്ലാതെ വേറെ ഒന്നും ഇല്ല”
“നിനക്ക് എന്റെ വയ്യെന്ന് കേട്ട പറ്റു അല്ലെ. മറ്റേ മൈരൻടെ കൂടെ പോവാൻ എനിക്ക് സൗകര്യം ഇല്ല അത്ര തന്നെ” അത്യാവശ്യം ദേഷ്യത്തിൽ ഹൃതിക് പറഞ്ഞു.
“നീ ഒന്ന് റൂമിലേക്ക് എങ്കിലും വാടാ, എത്ര കാലം ആട രണ്ടും കൂടി ഇങ്ങനെ… അവൻ നമ്മളോട് അല്ലാതെ വേറെ ആരോടേലും കൂട്ട് ഉണ്ടോ. പെട്ടന് ദേഷ്യത്തിൽ ചെയ്തത് പോയി, നിങ്ങൾ ഒന്ന് സംസാരിച്ച തീരാവുന്ന പ്രേഷണമേ ഉള്ളു”