“അവളുടെ ഒരു കറുത്ത റോസ്. ആരെങ്ക്കിലും ചത്ത് കഴിഞ്ഞാൽ അല്ലെടി കോപ്പേ ഈ നിറത്തിൽ ഉള്ള റോസ് വെക്കുക…” അവൻ സ്വയം പറഞ്ഞു, ശേഷം വീണ്ടും ആ കത്ത് എടുത്ത് വായിച്ചു. പെട്ടന് ആണ് അവൻ ഒരു കാര്യം ശ്രേധിച്ചത്ത്, ആ കത്ത് മലയത്തിൽ ആയിരുന്നു എഴുതിയത്ത്, പക്ഷെ ശ്രുതികക്ക് മലയാളം എഴുതാൻ അറിയില്ല. ഇനി അഥവാ ഗൂഗിൾ നോക്കി എഴുതിയത് ആണെകിൽ കൈയിൽ തരുന്നതിന് പകരം അവൾ എന്തിനാ ഇത് എടുത്ത് ഇവിടെ വെച്ചത്.
ബാഗ് എടുത്ത് തിരിഞ്ഞതും അവന്ടെ മുന്നിൽ മുഖം സ്കാർഫ് കൊണ്ട് മറച്ച ഒരാൾ നിൽക്കുന്നു. അപ്രതീക്ഷിതമായി മുന്നിൽ വന്നത് കണ്ട്, ഞെട്ടി അവൻ പിന്നിലേക്ക് നീങ്ങി. കണ്ണുകൾ മാത്രം കാണാമായിരുന്നു, ചോക്ലേറ്റ് നിറം ഉള്ള കണ്ണുകൾ. മുന്നിൽ നിന്ന ആൾ കൈ ചുരുട്ടി എല്ലുകൾ പൊട്ടിച്ചു, അവൻ ആ കൈകളിലേക്ക് നോക്കി, അതൊരു പെൺ ആണ് എന്ന് അവന് മനസ്സിലായി. വേഗം തന്നെ ആ കൈകൾ അവന്റെ മുഖത്തിന് നേരെ വന്നു, തടുക്കാൻ ഉള്ള സമയം അവന് കിട്ടിയില്ല. ഇടി കൊണ്ട് മൂക്കിൽ നിന്നും ചെറുതായി ചോര വന്നു, അത് ഒന്ന് തുടച്ച് കലയും മുന്നേ ടേബിളിൽ കൈ കുത്തി നിന്നവൾ അവന്റെ നെഞ്ചും കൂടി നോക്കി ചവിട്ടി, ചെയറിൽ തട്ടി നിലത്തേക്ക് വീണ അവനെ ശ്വാസം എടുക്കാൻ ചെറിയ ബുദ്ധിമുട്ട് തോന്നി.
ആ എ.സി. മുറിയിൽ അവൻ വിയർക്കാൻ തുടങ്ങി, നെഞ്ചിൻ ഇടിപ്പും കൂടി വന്നു. കുറച്ച് കഷ്ടപ്പെട്ട് വീനടുത് നിന്നും അവൻ മെല്ലെ തിരിഞ്ഞ് ഇരുന്നു, അവന് ശ്വാസം കിട്ടി തുടങ്ങി, കണ്ണുകൾ അടച്ച് മുകളിലേക്ക് അവൻ നോക്കി, ഉമിനീർ ഇറക്കി വീണ്ടും ഒരു ദീർഗനിശ്വാസം എടുത്ത ശേഷം അവൻ കണ്ണുകൾ തുറന്നു.