പിന്നിൽ നിന്നും ഒരു പരിമളം തന്നെ പൊതിയുന്നത് ജിജോ അറിഞ്ഞു. ഈ സുഗന്ധം താൻ എവിടെയോ കേട്ട് മറന്നപോലെ എന്ന് പറയാവുന്ന ഒരു ഗന്ധം. അതിൽ മയങ്ങി നിൽക്കുമ്പോൾ തന്റെ തലയുടെ പിറകിൽ ഒരു തോണ്ടൽ. ഒരു നനുത്ത വിരൽ സ്പര്ശനം. ആ സ്പർശനം തലയിൽ പതിഞ്ഞപ്പോൾ ഒരു കറന്റ് അടിച്ച ഫീൽ. തിരഞ്ഞു നോക്കി . കണ്ണുകൾ ആ തന്നെ നോക്കിചിരിക്കുന്ന മുഖത്തു പതിഞ്ഞു
നീലിമ
ആവൻ ആശ്ചര്യം പൂണ്ടു ഇവൾ ഇവിടെ ഓ ചെന്നൈ പോകുവാൻ വന്നതാണോ ആവോ. അവൻ മനസ്സിൽ ഓർത്തു. അവൻ നീലിമയെ നോക്കി.
ഒരു കടും പച്ച നിറത്തിൽ സ്വർണ്ണ പൂക്കൾ ഡിസൈനർ സാരീയെന്ന് വേണമെങ്കിൽ പറയാവുന്ന ഒരു സാരിയും പച്ച ഡിസൈൻ ഇല്ലാത്ത ബ്ലൗസുമാണ് വേഷം. കണ്ണെഴുതി ഒരു പൊട്ടു തൊട്ടിട്ടുണ്ട്. ഇളം ചുവപ്പ് പോലത്തെ ചുണ്ടുകൾ. പിടക്കുന്ന കണ്ണുകൾ. നീളം കൂടിയ കമ്മലുകൾ.
ജിജോ.അല്ല ഇവിടെ ഉണ്ടായിരുന്നു അല്ലെ. ഇവിടെ നിന്ന് ആണോ ചെന്നൈ ബസ്
നീലിമ. ഇവിടെ നിന്നും തന്നെ പക്ഷെ ചെന്നൈ ബസ് അല്ല നിന്റ ബസ് തന്നെ
ജിജോ. ബാംഗ്ലൂർ ആണോ
നീലിമ. നീ അല്ലെ എന്നെ വിളിച്ചത് കൂടെ വരാൻ
ജിജോ. കൊള്ളാം ഞാൻ വിളിച്ചാൽ ഒരാൾ എങ്കിലും വന്നാലോ
നീലിമ. പോടെ എനിക്ക് അവിടെ ഒരു പ്രോഗ്രാം ഉണ്ട്
അഞ്ചു ദിവസം ഉണ്ട്
ജിജോ. എനിക്കും
നീലിമ. നീ റൂം ബുക്ക് ചെയ്തോ
ജിജോ. ഇല്ല അവിടെ ചെന്നിട്ട് നോക്കാം
നീലിമ. ഡാ ഞാൻ ചെയ്തു നൽകാം
ജിജോ. ബുദ്ധിമുട്ട് ആകുമോ