കൂട്ടുകാരൻ. നിനക്ക് എന്താണ് അവനോട് ഇത്ര പക
ബിന്റോ. എന്റെ നാട്ടുകാരുടെ മുൻപിൽ സ്വത്ത് കൊണ്ട് ഞെളിഞ്ഞു എന്റെ അപ്പനെ താഴ്ത്തികെട്ടുന്ന അവന്റെ അപ്പനോടും അവനോടും ഉള്ള പക
കൂട്ടുകാരൻ. അതിനു അവന്റെ അപ്പൻ നിന്നോടും നിന്റെ അപ്പനോടും ഒരു ദ്രോഹവും കാണിച്ചിട്ടില്ലലോ
ബിന്റോ. ഇല്ല അവന്റെ അപ്പനേക്കാൾ വലിയ സാമ്പത്തിക നിലയിൽ ആയിരുന്നു എന്റെ അപ്പനും വീട്ടുകാരും അവന്റെ അപ്പൻ എന്തൊക്കയോ കാണിച്ചു പണക്കാരൻ ആയി പക്ഷെ എന്റെ അപ്പൻ എല്ലാം നഷ്ടപ്പെട്ടു
കൂട്ടുകാരൻ. അതിന് ജിജോയുടെ അപ്പൻ എന്ത് ചെയ്തു അന്ന് വേണ്ടാത്ത ബിസിനസ് നടത്തിയല്ലേ പണം പോയത്
ബിന്റോ. അതു സമ്മതിച്ചു അന്ന് നഷ്ടം വന്നപ്പോൾ കരിവണ്ടിന്റെ അപ്പനോട് പാർട്ണർ ആകാൻ കെഞ്ചിയത് ആണ് അതു നടന്നുവെങ്കിൽ
കൂട്ടുകാരൻ. അതിനു ജിജോ എന്ത് പിഴച്ചു
ബിന്റോ. ഞാൻ എന്റെ അപ്പന്റെ മകൻ ആണ് അതെ സ്വഭാവ ഗുണങ്ങൾ അതേപോലെ കിട്ടിയ മകൻ . എന്റെ അപ്പന്റെയും എന്റെയും ആഗ്രഹമായിരുന്നു കരിവണ്ടിന്റെയും അവന്റെ അപ്പന്റെയും തകർച്ച .പക്ഷെ അത് സാമ്പത്തികമായി ഇപ്പോൾ ഞങ്ങളെ കൊണ്ട് നടക്കില്ല പക്ഷെ അവന്റെ ജീവിതത്തിൽ സ്വസ്ഥത ഇല്ലാതാക്കണം അതിനു വേണ്ടിയാണ് ഞാൻ സ്കൂൾ കോളേജ് കാലം മുതൽക്കേ ഇങ്ങനെ ഒക്കെ ചെയ്‌തത്
പക്ഷെ റോസിനെ കണ്ടപ്പോൾ കരിവണ്ടിനിട്ടു ഒരു പണികൊടുക്കാൻ ആണ് റോസിനെ പ്രൊപ്പോസ് ചെയ്തത്. അന്ന് അന്നയുടെ കൂടെ ആ ക്ലാസ്സ് ബ്ലോക്കിൽ വച്ചു പിടിച്ചത് മുതൽ ആണ് എന്റെ എല്ലാ തല തിരിഞ്ഞത് . അന്നയുമായി കല്യാണം കഴിഞ്ഞു ഇത്രയായിട്ടും പ്രസവിക്കാൻ പോലും കഴിയാത്ത അവളെയും ഞാൻ ഡിവോയ്സ് ചെയ്യും അറിയാമോ നിനക്ക് എന്റെ അമ്മച്ചി എല്ലാറ്റിനും എനിക്ക് സപ്പോർട്ട് ആണ്