കൂട്ടുകാരൻ. ആ ശരി സൂക്ഷിച്ചു ചെയ് ഇനി ഇത്രയും ചെയ്തത് നീ ആണെന്ന് അറിഞ്ഞാൽ എന്ത് നടക്കുമെന്നറിയാമല്ലോ
ബിന്റോ. ഒന്നും നടക്കില്ല എനിക്ക് പിടിച്ചു നിൽക്കാൻ അറിയാം. എന്റെ നാവ് എന്നെ കാത്തുകൊള്ളും. അതിൽ ആരും വീഴും പിന്നെയല്ലേ ആ കരിവണ്ട്
അവിടെ ഫോൺ കട്ട് ചെയുന്ന ശബ്ദം കേട്ടു. അന്ന പെട്ടന്ന് തന്നെ അടുക്കളയിലേക്ക് വലിഞ്ഞു. ബിന്റോ അടുക്കളയിൽ ചെന്നു അന്നയോട് പറഞ്ഞു
ബിന്റോ. ഡി കടയിൽ പോകുവാ എന്തെകിലും വേണോ
അന്ന. വല്ല പൊരിച്ചത് വല്ലതും കിട്ടുമെങ്കിൽ വാങ്ങിക്കോ
ബിന്റോ. ആ ശരി
ബിന്റോ യാത്ര പറഞ്ഞു ബൈക്ക് എടുത്തു പോയി പൊരിച്ചത് വാങ്ങാൻ കുറച്ചു അകലെ പോകാം അതു അന്നയ്ക്ക് അറിയാം
അന്ന അവൻ പോയി എന്ന് ഉറപ്പ് വരുത്തി ബിന്റോ ഒളിപ്പിച്ച കുപ്പി കണ്ടു പിടിച്ചു .ഐമോദകം ഗുളിക കുപ്പിയാണ് അതിൽ ആണ് ആ മരുന്ന്. അവൾ ആ കുപ്പി എടുത്ത് മണത്തു നോക്കി സോഡായുടെ മണം. ഒരു പക്ഷെ ആ രുചിയും ആയിരിക്കും അവൾ ചിന്തിച്ചു. അവൾ ആ മരുന്ന് പുറത്തേക്ക് ഒഴിച്ചു കളഞ്ഞു ശേഷം ആ കുപ്പി ദൂരെ വലിച്ചെറിഞ്ഞു.
പിന്നെ അതേപോലെ ഉള്ള മറ്റൊരുകുപ്പി അവൾ എടുത്തു തുടർന്ന് അതുമായി നേരെ ബിന്റോ വാങ്ങി വച്ചിരിക്കുന്ന സോഡാ കുപ്പി തുറന്നു കാലി ഐമോദകം ഗുളിക കുപ്പിയിൽ ആ സോഡാ പകർന്ന് ഒരു സംശയം കൂടാതെ അടച്ചു തിരികെ വച്ചു.
അവന്റെ പ്ലാൻ എല്ലാം പോട്ടെ ഇനി ഇവിടെ എല്ലാം ഞാൻ വിചാരിച്ച പോലെ നടക്കും. ഇവന്റെ അപ്പന്റെ പിടിപ്പ്