കേടു കൊണ്ടു ആണ് സ്വത്ത് ഒക്കെ പോയത്.അന്ന് ഇവന്റെ പ്രണയത്തിൽ കുടുങ്ങിയില്ല എന്നായിരുന്നുവെങ്കിൽ ഒരുപക്ഷെ ജിജോയെ എനിക്ക് മാത്രമായി കിട്ടിയേനെ. ഇവൻ അന്ന് ജിജോയെ എന്തൊക്കെയാണ് ദുഷിച്ചു പറഞ്ഞത്. അതു കെട്ട് താൻ അവനെ തെറ്റിദ്ധരിച്ചു. ഇനി എന്തൊക്ക വന്നാലും വേണ്ടില്ല ജിജോയുടെ ജീവിതത്തിൽ തനിക്കും ഒരു സ്ഥലം വേണം. ഇനി മുതൽ എന്റെ പ്ലാനിൽ തിരിയുന്ന ഒരു പാവയായിരിക്കും ബിന്റോ. അവനു ഇനി ഒരിക്കലും എന്നിൽ നിന്നും മോചനം ഇല്ലാ.എല്ലാ രീതിയിലും അവനെ ഞാൻ പൂട്ടിയിടും.എല്ലാവരോടും ദ്രോഹ ചിന്ത ഉള്ള അവനെ ഇങ്ങനെ തന്നെ വേണം ശിക്ഷിക്കാൻ. അന്ന ചിന്തിച്ചു
ബിന്റോ വന്നു വന്നപാടെ അവൻ ജിജോയെ ഫോൺ എടുത്തു വിളിച്ചു ഇങ്ങോട്ട് വരുവാൻ ആവശ്യപ്പെട്ടു
ബിന്റോ വന്ന ശേഷം അവൾ കുളിക്കാൻ കയറി. ഇന്ന് തനിക്ക് ജിജോയെ വേണം അതും ഇനി ജീവിതത്തിൽ ഒരു അർഥം ഉളവാക്കിക്കൊണ്ട്. ബിന്റോയെ പോലെയുള്ള ഒരുവന്റെ കൂടെ ജീവിക്കാൻ അസഹ്യമാണ് എങ്കിലും താൻ ചോദിച്ചു വാങ്ങിയതാണ് ഈ ജീവിതം എല്ലാം തന്റെ തെറ്റ്. എന്നാൽ തന്നെ കറിവേപ്പില പോലെ വീടും സ്‌ഥലവും കൈക്കലാക്കി തള്ളിക്കളയാൻ നോക്കിയാൽ അവനെയും ആ തള്ളയേയും ശരിയാക്കും.
കുളിക്കുന്ന ഇടയിൽ ജിജോ വന്ന ശബ്ദം കേട്ടു. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കണ്ടു താൻ വച്ച സോഡാ മരുന്ന് ആണെന്ന് കരുതി ബിന്റോ ജിജോയുടെ ഗ്ലാസിൽ അവൻ അറിയാതെ സൂത്രത്തിൽ കലർത്തുന്നു. ബിന്റോയുടെ മുഖത്തു ഒരു ചിരി എല്ലാം സാധിച്ചവന്റെ കൊല്ലുന്ന ചിരി.