വിജയം അവന്തികം [AK]

Posted by

 

അതേ സമയം ജോണിൻ്റെ കൂടെ ലിഫ്റ്റിൽ കയറിയ അവന്തിക.bഅയാള് അവളെയും കൊണ്ട് ആ ബിൽഡിങിൻ്റെ ഏറ്റവും മുകളിൽ എത്തി. അവിടെ ഒരു ഓഫീസ് റൂം പിന്നെ അതിനു ശേഷം അവള് കണ്ടത് ഗോവ എന്ന നഗരത്തിൻ്റെ ആകാശ ദൃശ്യം ആയിരുന്നു.

 

ജോൺ: നീ ആ കാണുന്ന ബിൽഡിംഗ് കണ്ടോ അതു എൻ്റേത് ആണ് അതിനു പുറകിൽ ഉള്ള ലാൻഡും നിനക്ക് ഇവിടെ കാണാൻ കഴിയുന്നതിനും കൂടുതൽ സ്ഥലങ്ങൾ ഞാൻ വലിയ വില കൊടുത്ത് വാങ്ങിച്ചത് ആണ്.

 

അവന്തിക: നിങ്ങൾക്ക് ഈ നഗരം മൊത്ത വേണം

 

ജോൺ: ഇത് മാത്രം അല്ലാ ഇതിന് പുറത്തും എനിക്ക് നേടണം ഞാൻ നേടിയിട്ടും ഉണ്ട്

 

അവന്തിക: എന്നെയും നിങൾ അതുപോലെ വാങ്ങിച്ചത് അല്ലേ…നിങൾ സ്ഥലങ്ങൾ വാങ്ങുന്നതുപോലെ

 

ജോൺ: അല്ല…. എനിക്ക് വേണം എന്നുണ്ട് എങ്കിൽ ഈ ലോകത്ത് ഒരുപാട് പേർ കൊതിക്കുന്ന സ്ത്രീകളെ എൻ്റെ ബെഡ്ഡിൽ എനിക്ക് എത്തിക്കാം. എനിക്ക് അതിൽ താൽപര്യ ഇല്ല

 

അവന്തിക: നിങ്ങൾക്ക് എന്താണ് അപ്പോള് വേണ്ടത്

 

ജോൺ: എനിക്ക് നിന്നെ വേണം നിൻ്റെ സ്നേഹം വേണം നീ വിജയ് യേ നോക്കുന്ന പോലെ എന്നെ നോക്കണം

 

അവന്തിക: നിങ്ങൾക്ക് അതിൽ കൂടുത വേണം

 

അതിനു ശേഷം അവള് അതിനു മുകളിൽ നിന്ന് വ്യൂ നോക്കി അവിടെ നിന്നു.

 

ജോൺ: ഞാൻ എന്തുകൊണ്ടാണ് കല്ല്യാണം കഴിക്കാത്തത് എന്ന് തനിക്ക് അറിയാമോ

 

അവന്തിക: ഇല്ല

 

ജോൺ: കാരണം എനിക്ക് ഒരിക്കലും അതു ശരിയായിട്ടില്ല എനിക് സ്നേഹിക്കാൻ തോന്നിയിട്ടില്ല ആരെയും നിന്നെ ഒഴിച്ച്

 

അവന്തിക: പ്രണയം സ്നേഹം ഇതൊന്നും ഒന്നുമല്ല എന്ന് നിങൾ തെളിയിച്ചില്ലേ

Leave a Reply

Your email address will not be published. Required fields are marked *