“നിന്നെ രുചിക്കാനാണ് ഇവിടെ വരുത്തിച്ചത്.. കുറേ കാലമായുള്ള എന്റെ ആഗ്രഹം… വീട്ടിൽ ആരും ഇല്ലാത്ത ദിവസം നിന്നോട് വരാൻ പറഞ്ഞത് നിന്നെ അനുഭവിക്കാനാണ്… കേട്ടോടീ പന്ന പൊലയാടി…” അയാൾ ആക്രോശിച്ചു.
“ഞാൻ കാലുപിടിക്കാം.. എന്നെ വെറുതെ വിട്….” സ്ത്രീ വീണ്ടും കേണു.
“ദേ… അവസാനമായി ഒരു കാര്യം പറഞ്ഞേക്കാം…. ഞാൻ തിരികെ വരുമ്പോഴേക്കും നല്ല കുട്ടിയായി എനിക്ക് വഴങ്ങണം… മറിച്ചെങ്കിൽ നിന്നെ ഞാൻ തീർക്കും… ഈ രാത്രിയിൽ…”
അതും പറഞ്ഞ് ശരം കണക്കെ അയാൾ പുറത്തേക്ക് പാഞ്ഞു.
എന്തിനായിരിക്കും ഈ പാതിരാത്രിയിൽ അയാൾ പുറത്തേക്ക് പോയത്? തിരികെ വന്നാൽ ഇയാൾ ആ സ്ത്രീയെ കീഴ്പ്പെടുത്തി ഉപയോഗിക്കും. അവരുടെ താല്പര്യമില്ലായ്മ വാക്കുകളിൽ സ്പഷ്ടം. ഇവരെ രക്ഷിക്കണോ? അഥവാ രക്ഷിക്കുക എന്ന് വച്ചാൽ ഇവരെ ഇവിടെനിന്നും കൂട്ടികൊണ്ട് പോരണം. ഇവർ വരുമോ? ഇനി വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ തന്റെ കൊച്ചുമുറിയിൽ സുരക്ഷയാക്കാം.
രവി ഒന്നുകൂടി അവരെ നോക്കി. ഈശ്വരാ…!! ഇപ്രാവശ്യം രവി ഞെട്ടിത്തരിച്ചു. കാരണം കൈയ്യിൽ ഒരു സാരിയുമായി അരികിലെ മേശ വലിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. ഇവർ ജീവിതം അവസാനിപ്പിക്കുവാനുള്ള പുറപ്പാടാണല്ലോ! അടിയിന്തരമായി താൻ പ്രതികരിക്കേണ്ടിയിരിക്കുന്നു. മുൻപിൻ നോക്കാതെ മുൻവശത്ത് തുറന്നുകിടക്കുന്ന വാതിലിലൂടെ രവി അവരുടെ അടുത്തേക്ക് പാഞ്ഞ് അവരെ തള്ളിമാറ്റി. പിന്നെ, കൈയ്യിൽനിന്നും സാരി ബലമായി വലിച്ച് ദൂരേക്ക് എറിഞ്ഞിട്ട് അവരുടെ തോളിൽ പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കി.