ഏർപ്പെട്ടിട്ട് ഇപ്പോൾ ഒരുപാടുകാലമായി. അസ്തമയസൂര്യന്റെ നിറമുള്ള സാരിയിൽ പൊന്നമ്മ മനോഹരിയായിരിക്കുന്നു. നരവീണ മുടിയെങ്കിലും കൂടുതലും കറുപ്പ് നിറമുള്ളവയായിരുന്നു. തന്റെ അരികിൽ വരുമ്പോഴൊക്കെ അവരുടെ നനഞ്ഞ കക്ഷവും വിയർപ്പിന്റെ ഗന്ധവും തന്നിൽ രതിയുടെ ചെറുചലനം സൃഷ്ടിച്ചു. പരിപാടികൾ കഴിയുന്നതിനുമുൻപ് വീണ്ടും പൊന്നമ്മ അരികിൽ വന്നു.
“പിന്നേയ്… പ്രോഗ്രാം കഴിഞ്ഞ ഉടനെ പോയേക്കരുത്… എന്നെ വീട്ടിൽ ആക്കണം.. എന്റെ പുതിയ വീട് കണ്ടിട്ടില്ലല്ലോ?…” അപ്പോൾ അതാണ് കാര്യം. പൊന്നമ്മ ഒരു സാഹചര്യം സൃഷ്ടിച്ചതാണെന്ന് രവിക്ക് തോന്നി. പൊന്നമ്മയുടെ ശരീരഭാഷയിൽനിന്നും അവർ തന്റെ സാമിപ്യം ഈ രാത്രി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായി. തെല്ലുമുൻപ് തന്റെ അരികിൽ വന്നപ്പോൾ ഉണ്ടായ മുട്ടലും ഉരസലും അതിന്റെ ലക്ഷണമായി രവിക്ക് തോന്നി. ആ തോന്നൽ തെറ്റായിരുന്നില്ല.
“നമുക്ക് ഇന്ന് പുറത്തുനിന്നും ഭക്ഷണം കഴിക്കാം.. കേട്ടോ…” രവിയുടെ കൈയ്യിൽ പിടിച്ചും മെല്ലെ നുള്ളിയും അവർ പറഞ്ഞപ്പോൾ രവിയുടെ മനസ്സിൽ ലഡ്ഡുപൊട്ടി.
“നല്ല ക്ഷീണമുണ്ട്.. ക്ഷീണം മാറ്റാനും എന്തെങ്കിലും ആവാം…” തിരികെ പോകുന്ന നേരം അവർ ചെവിയിൽ പറഞ്ഞു. പൊന്നമ്മ ഒരുമ്പെട്ട് തന്നെ.
രവി നേരേ ബാറിലേക്ക് വിട്ടു. അവിടെനിന്നും രണ്ട് ബിയറും ചപ്പാത്തിയും ചിക്കൻ കറിയും ബീഫ് ഉലർത്തിയതും വാങ്ങി തിരികെ എത്തിയപ്പോഴേക്കും ആളുകൾ പിരിഞ്ഞിരുന്നു.
“ഇതിനിടയിൽ എവിടെ പോയീ..???” പൊന്നമ്മയിൽ ആകാംഷ വിടർന്നു.