തളിരിട്ട മോഹങ്ങൾ 2
Thaliritta Mohangal Part 2 | Author : Spulber
[ Previous Part ] [ www.kkstories.com]
ഏകദേശം അരക്കിലോമീറ്റർ ദൂരം മാത്രമേ ഉണ്ണിക്ക് വണ്ടിയോടിക്കാൻ പറ്റിയുള്ളൂ.. മഴ കോരിച്ചൊരിഞ്ഞു..
ഒരു ഒഴിഞ്ഞ കടത്തിണ്ണയിൽ അവൻ ബൈക്കൊതുക്കി..
പരിസരത്തൊന്നും ഒറ്റ മനുഷ്യജീവിയില്ല.
കടത്തിണ്ണയിലിട്ട ബെഞ്ചിൽ അവനിരുന്നു..
അവന്റെ ദേഹമാസകലം വിറക്കുകയായിരുന്നു..
ചെയ്തത് അബദ്ധമായോന്ന് നൂറ് വട്ടം അവൻ ചിന്തിച്ചു..
ആയിരം വട്ടം അവന്റെ മനസവനോട് പറഞ്ഞു, നീ ചെയ്തതാണ് ശരി..
അൽപം വൈകിപ്പോയെന്ന് മാത്രം..
ഉണ്ണി ആ കത്തിലെഴുതിയതെല്ലാം സത്യമായിരുന്നു..
അവൻ പെണ്ണ് കാണാൻ പോയതും, കല്യാണം മുടക്കിയതും എല്ലാം..
അതിന് കാരണം സാവിത്രിയുമായിരുന്നു..
അവൻ ഇത് വരെ പ്രേമിച്ചിട്ടില്ല..
പ്രേമിക്കാനറിയുകയുമില്ല..
എന്നാൽ, സാവിത്രി ടീച്ചറെ കണ്ട ഒറ്റക്കാഴ്ചയിൽ തന്നെ പ്രണയം എന്ന വികാരം എന്താണെന്നവൻ അറിഞ്ഞു..
ആകാശ നീല സാരിയുമുടുത്ത്, ഹൃദ്യമായ ചിരിയോടെ ആദ്യമായി തന്നെ സ്കൂളിലേക്ക് വരവേറ്റ സാവിത്രി ടീച്ചറിന്റെ മുഖം നൂറ്ജന്മമെടുത്താലും മനസിൽ നിന്ന് മായില്ല..
അത്ര ആഴത്തിലാണ് മനസിൽ പതിഞ്ഞത്..
ഒരു പെണ്ണിനോടും ഇത് വരെ തോന്നിയിട്ടില്ലാത്തൊരു വികാരം..
അത് പ്രണയമാണോന്ന് ഉണ്ണിക്കറിയില്ലായിരുന്നു..
സാവിത്രി ടീച്ചർ വിവാഹിതയാണെന്നും,
അവർക്കൊരു ഭർത്താവുണ്ടായിരിക്കുമെന്നും,
രണ്ടോ, മൂന്നോ കുട്ടികളുടെ അമ്മയാണെന്നും ഉറപ്പിച്ച് തന്നെയാണ് ആദ്യ കാഴ്ചയിൽ അവരെ മനസിൽ കുടിയിരുത്തിയത്..