സ്കൂളിൽ വെച്ച് ഒന്നും പറയാൻ കഴിയില്ലെന്ന് ഉറപ്പായപ്പോ, പലവട്ടം ടീച്ചറുടെ വീട്ടിലേക്ക് പോയിട്ടുണ്ട്..
ഗേറ്റിലെത്തി ടീച്ചറുടെ വീട്ടിലേക്ക് നോക്കുമ്പോ സംഭരിച്ച ധൈര്യമെല്ലാം ചോർന്ന്പോവും..
ഒന്നും പറയാനാവാതെ, ഒന്ന് കാണാനാവാതെ നിരാശയോടെ തിരിച്ച് പോവും..
ടീച്ചർ വിരമിച്ച ദിവസം ആരും കാണാതെ കരഞ്ഞിട്ടുണ്ട്..
പിന്നെ ഓർത്തപ്പോ അത് നന്നായെന്ന് തോന്നി… ഇനി ടീച്ചറെ കാണേണ്ടല്ലോ..
ഒരാഴ്ചയേ പിടിച്ച് നിൽക്കാൻ പറ്റിയുള്ളൂ..
സ്കൂൾ വിട്ട് നേരെ ടീച്ചറുടെ വിടിനടുത്ത് വരും.. മതിലിനപ്പുറത്ത് ടീച്ചർ നിൽക്കുന്നത് ചിലപ്പോ കാണും.. തിരിച്ച് പോകും..
ടീച്ചറെ മനസിലിട്ട് മൂന്ന് വർഷമാണ് ജീവിച്ചത്..!
ഇനിയൊരു കല്യാണം കഴിച്ചില്ലേൽ താനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകുമെന്ന അമ്മയുടെ ഭീഷണി കേട്ടിട്ട് ഒരാഴ്ചയായി..
അവനും മനസ് കൊണ്ടതിന് തയ്യാറായി..
പക്ഷേ, തന്റെ മനസിലുള്ളത് ടീച്ചറെ ഒന്നറിയിക്കണമെന്ന് അവന് തോന്നി..
മൂന്ന് വർഷം താൻപ്രണയിച്ചതല്ലേ…
അവരത് അറിയാതെ പോകരുത്..
പ്രതീക്ഷിക്കാതെയാണ് വിമൽ മാഷിന്റെ സംസാരം കേൾക്കാൻ ഇടയായത്..
എങ്ങിനെ ടീച്ചറെയൊന്ന് കാണും എന്നോർത്തിരുന്ന ഉണ്ണി ഇതൊരവസരമായി കണ്ട് സ്വയം അതേറ്റെടുത്തു..
ഭവിഷ്യത്തുകളൊന്നുമോർക്കാതെ..
✍️✍️✍️
സാവിത്രി കയ്യിൽ പിടിച്ച പേപ്പറിലേക്കും നോക്കി ഇരിക്കുകയാണ്..
ഇപ്പോൾ അവൾക്ക് ഞെട്ടലില്ല, പേടിയില്ല, വിറയലില്ല, വിയർക്കലില്ല.,.
എന്തോ, ഉള്ളിന്റെയുളളിൽ നുരഞ്ഞ് പൊന്തുന്ന സന്തോഷം മാത്രം..