ഉണ്ണി എഴുതിയ കത്തിലെ ഓരോ വരികളും തന്നെ ആഴത്തിൽ പിടിച്ചുലച്ചിരിക്കുന്നു..
കൂരമ്പ് പോലെ അത് തന്റെ ഹൃദയം തുളച്ചിരിക്കുന്നു..
ഏകാന്തമാണ് തന്റെ ജീവിതം….
പേടിപ്പെടുത്തുന്ന ഏകാന്തത…
സങ്കടം വന്നാൽ സമാശ്വസിപ്പിക്കാൻ പോലും കൂട്ടിനൊരാളില്ലാത്ത, സന്തോഷം വന്നാൽ കൂടെ ചിരിക്കാൻ ഒരാളില്ലാത്ത, തന്റെ സുഖ ദുഖങ്ങൾ പങ്ക് വെക്കാൻ ആരുമില്ലാത്ത തീർത്തും
ഒറ്റപെട്ട ജീവിതം..
വരണ്ടുണങ്ങിയ മരുഭൂമിയിൽ മഴ പെയ്താലെന്നപോലെ തന്റെ ഹൃദയം കുളിർപ്പിക്കാൻ ഉണ്ണിയുടെ എഴുത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പേടിയോടെ സാവിത്രി മനസിലാക്കി..
ഒറ്റപ്പെട്ട ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു തുരുത്ത്..
ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തിൽ പ്രതീക്ഷയുടെ തീ നാളം മുനിഞ്ഞ് കത്തുന്നത് സാവിത്രിയറിഞ്ഞു..
അത് ദൂരെയാണ്.. ദൂരെദൂരെ…
കണ്ണെത്താ ദൂരത്ത്..
എങ്കിലും അത് തന്റെ ശരീരത്തിലും മനസിലും വരുത്തിയ പരിവർത്തനം ചെറുതല്ല..
തന്റെ ജീവിതത്തിൽ ഇത് വരെ ഒരു തണലില്ലായിരുന്നു..
ഇപ്പോൾ ശിഖരങ്ങൾ നിറച്ചും ഇലകളുമായി ഒരു തണൽ മരം പടർന്ന് പന്തലിച്ച് നിൽക്കുകയാണ്..
അതിന്റെ കീഴിലേക്ക് ഒന്ന് നീങ്ങി നിൽക്കുകയേ വേണ്ടൂ..
മരണം വരെ അത് തനിക്ക് തണലേകും..
നല്ല കുളിർമയുള്ള തണൽ..
പക്ഷേ, അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ കോടാലിയുമായി വേട്ടക്കാർ വന്നെന്നിരിക്കും..
അവരെ എതിർത്ത് തോൽപിക്കേണ്ടിവരും..
അതിന് തനിക്കാവുമോ..?.
ആവണം…
ഏത് പ്രതിസന്ധിയേയും തരണം ചെയ്യേണ്ടിവരും..
പലരേയും എതിർത്ത് തോൽപിക്കേണ്ടിവരും..