കാർ ഒരു ആഡംബരമായ ഹോട്ടലിൽ നിർത്തിയിട്ട് ഇരുവരും അകത്തേക്ക് കയറി ഫുഡ് ഓർഡർ ചെയ്തു കഴിച്ചു കൊണ്ടിരിക്കവെ ശ്യാം തൻ്റെ ഫോൺ എടുത്ത് ഡയൽ ചെയ്തു കൊണ്ട്
ആ ഹലോ……. ആൻ്റി , ദിയയെ ഞാൻ ക്ലാസ് കഴിഞ്ഞു വിളിച്ചു കൊണ്ട് വന്നോളാം . അൽപ്പം വൈകും കുറച്ച് പർച്ചേസിങ്ങ് ഉണ്ട് . അത് സാരമില്ലാ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം കോൾ കട്ട് ചെയ്തതും
എന്ത് കെയറിങ്ങാണ് ശ്യാമേട്ടാ ഇത്. വർഷേച്ചി ശരിക്കും ഭാഗ്യവതിയാ . അക്കാര്യത്തിൽ എനിക്ക് വർഷേച്ചിയോട് കുറച്ച് കൂടുതൽ Jealous ഉണ്ട്.
എന്തൊക്കെയാ നീ പറയുന്നേ. നിനക്കും കല്യാണം കഴിയുമ്പോ നിൻ്റെ ഭർത്താവ് നിന്നെ ഇതിനെക്കാളും കെയർ ചെയ്തോളും
ആണോ. എൻ്റെ ഭർത്താവിൻ്റെ കൂടെയാണല്ലോ ഞാൻ ഇപ്പോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്.
അത് കേട്ടതും ഞെട്ടലോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് ഇങ്ങോട്ടാണ് ഇവളുടെ ഈ പോക്ക് എന്ന് മനസിൽ ചിന്തിച്ചു കൊണ്ട്
എന്ത് ഭ്രാന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നത്.
സത്യമാ ഞാൻ പറഞ്ഞത്. ഞാൻ കല്യാണം കഴിക്കുമെങ്കിൽ അത് ശ്യാമേട്ടനെ മാത്രമായിരിക്കും . അല്ലാതെ വേറെ ഒരു പുരുഷൻ എൻ്റെ ലൈഫിൽ ഉണ്ടാകില്ലാ. എനിക്ക് ശ്യാമോനെ അത്രയ്ക്ക് ഇഷ്ടമാ . അതിന് വേണ്ടി ഞാൻ എന്തും ചെയ്യും
ഞാൻ നിൻ്റെ ചേച്ചിയുടെ ഭർത്താവാണെന്ന് നിനക്കറിയാമല്ലോ അല്ലേ
അതിനിപ്പോ എന്താ എന്നെയും കൂടെ കല്യാണം കഴിച്ചോ. എനിക്ക് ഒരു കുഴപ്പവുമില്ലാ
നടക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ സ്വപ്നം കാണരുത്
നടക്കാത്ത കാര്യമാണോ അല്ലയോ എന്ന് നമുക്ക് കാണാം .