കഴിച്ച് കഴിഞ്ഞ് വാഷ് ബേസിനിൽ കൈ കഴുകാൻ നേരം ദിയ ശ്യമിനെ അരയിലൂടെ കയറി പിടിച്ചതും
എന്താ ഇത് ആരെങ്കിലും കാണുമെന്നേ
കണ്ടോട്ടെ . കാണുന്നവർ നമ്മൾ തമ്മിൽ ഭാര്യാ ഭർത്താക്കന്മാർ ആണെന്ന് വിചാരിച്ചാലോ
നീ ഒന്ന് വന്നേ
എന്ന് പറഞ്ഞു അവളെയും കൂട്ടി ബില്ല് പേ ചെയ്യാൻ നേരം
ശ്യാമേട്ടാ എനിക്ക് ഒരു White Forest 1/2 kg Cake ഉം വേണം
അതും വാങ്ങി പേ ചെയ്ത് അവളെയും കൂട്ടി Purchasing ന് പോയി അവൾക്ക് വേണ്ട ഡ്രസും ഇന്നേഴ്സും എല്ലാം വാങ്ങി കൊടുത്ത് ഏകദേശം രാത്രി ഒരു ഏഴ് മണിയോടെ തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി കാറിലിരുന്നു കൊണ്ട്
ഞാൻ കാരണം ശ്യാമേട്ടൻ ഇന്ന് ഒരുപാട് ബുദ്ധിമുട്ടിയല്ലേ
ഏയ് നീ എന്തൊക്കെയാ ഈ പറയുന്നേ . നിനക്ക് വേണ്ടി അല്ലാതെ ഞാൻ ആർക്കാ ചെയ്യേണ്ടത്.
അത്രയ്ക്ക് ഇഷ്ടമാണോ എന്നെ
അതേന്ന്
എങ്കിൽ എനിക്ക് ഒരു കിസ് തരുവോ
ഉടനെ ശ്യാം അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തതും
അയ്യേ ഇതല്ലാ . എനിക്ക് ഒരു ലിപ് ലോക്ക് വേണം .
നിനക്ക് വേറെ ഒന്നും പറയാനില്ലേ
ദേ എൻ്റെ പിണക്കം മാറാൻ ഞാൻ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കുമെന്ന് പറഞ്ഞ ആളാ
അതിന് ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്.
ഞാൻ ഇത്രയൊക്കെ പറയുകയും , പ്രവർത്തിക്കുകയും ഒക്കെ ചെയ്തിട്ടും ശ്യാമേട്ടന് എന്നോട് ഒരു വികാരവും തോന്നിയിട്ടില്ലാ
ഇല്ലാ……….
അത് കള്ളം
ഇല്ലാ………. ഇല്ലാ……..
എങ്കിൽ അത് കളവാണെന്ന് ഞാൻ തെളിയിക്കട്ടെ
ഉം ……. നീ തെളിയിക്ക്
ഓക്കേ ഇത് ഞാൻ ശ്യാമേട്ടന് നേരത്തെ തരാമെന്ന് പറഞ്ഞ ശിക്ഷയാണെന്നും കൂട്ടിയാൽ മതി . ഇതിൽ ഞാൻ ജയിച്ചാൽ ഞാൻ പറയുന്നത് എന്തും ശ്യാമേട്ടൻ അനുസരിക്കണം