സാർ വിശ്വൻ സാർ നമ്മളെയൊക്കെ ചതിച്ചു എന്നാ തോന്നുന്നത്
എന്ത് വിഡ്ഢിത്തരമാ താൻ ഈ പറയുന്നത്
ഞാൻ പറയുന്നത് സത്യമാണ് സാർ . ദേ ഇതൊക്കെ ഒന്ന് നോക്കിക്കേ
തൻ്റെ ഫയലിൽ നിന്നും കുറേ ഡോക്യുമെൻ്റ്സ് എടുത്ത് പ്രേമിനെ കാണിച്ചു കൊണ്ട്
വിശ്വൻ സാർ അടക്കം നമ്മുടെ കമ്പനിയിൽ നിന്നും 5 ടീം ലീഡേഴ്സ് ഉൾപ്പെടെ പെൻ്റോൺ എന്ന കമ്പനിയിലേക്ക് ജോയിൻ ചെയ്തിട്ടുണ്ട്. ഇവിടുന്ന് പല കോൺഫിഡൻഷ്യൽ ഫയലുകളും കൊണ്ടാണ് വിശ്വൻ സാർ മുങ്ങിയിരിക്കുന്നത്. നമ്മുടെ ബാഡ് ലക്ക് ആ ടെൻ്റെർ പുതിയ ടെൻ്റെർ കിട്ടിയിരിക്കുന്നത് പെൻ്റോൺ കമ്പനിക്കാണ് സാർ
അത് കേട്ടതും ആകെ തലയൊക്കെ പെരുത്ത് കേറി ദേശ്യത്തോടെ ആ ഫയലൊക്കെ എടുത്ത് എറിഞ്ഞ് അലറി വിളിക്കുന്ന പ്രേം. അത് കണ്ട് വെളിയിലേക്കിറങ്ങി പോകുന്ന ജൂലി
ആ മനോ വിഷമത്തോടെ തൻ്റെ ഷെൽഫ് തുറന്ന് മദ്യക്കുപ്പി എടുത്ത് ഗ്ലാസിൽ ഒഴിച്ച് ഓരോ പെഗായി കുടിക്കുന്ന പ്രേം . തൻ്റെ ദേശ്യം മുഴുവൻ അടങ്ങും വരെ പ്രേം ആ മദ്യക്കുപ്പി മുഴുവൻ അകത്താക്കി ലക്ക് കെട്ട് തൻ്റെ കാറ് സ്റ്റാർട്ട് ചെയ്ത് ഡ്രൈവ് ചെയ്തു വരുന്നു.
തൻ്റെ ഏറ്റവും വിശ്വസ്തനായ ഉറ്റ ചങ്ങാതി. എന്തിനും ഏതിനും ഞാൻ അന്ധമായി വിശ്വസിച്ചിരുന്നവൻ എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ , എൻ്റെ എല്ലാമെല്ലായ സ്നേഹിതൻ ഇന്ന് എന്നെ ചതിച്ചിരിക്കുന്നു. എന്തിന് കേവലം പണത്തിന് വേണ്ടി . അവൻ എന്ത് ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നല്ലോ . എന്നിങ്ങനെ പ്രേം ഓരോന്ന് ആലോചിച്ചു വരവെ മദിപിച്ചു ബോധവും ഇല്ലാത്തതിനാൽ സ്റ്റിയറിങ്ങ് തെറ്റി എതിരെ വന്ന ഒരു ലോറിയിൽ ശക്തമായി ഇടിച്ച് തെറിച്ചു വീഴുന്നു.