വർഷമെല്ലാം വസന്തം1 [ വീരു ]

Posted by

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

സിറ്റിയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ICU ന് മുന്നിൽ ഇരുന്ന് കരയുന്ന ലത. അവളെ സമാധാനിപ്പിക്കുന്ന സുലോചനയും , സുചിത്രയും , പാർവ്വതിയമ്മയും , വർഷയും , മായയും . അപ്പോഴേക്കും അവിടേക്ക് ധൃതിയിൽ ഓടി വരുന്ന ശ്യാമും, കിരണും . ശ്യാമിനെ കണ്ടതും കരഞ്ഞു കൊണ്ട് അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട്

ശ്യാമേട്ടാ എൻ്റെ പപ്പാ

നീ കരയല്ലേ . ഒന്നും സംഭവിക്കില്ലാ . നമുക്ക് പ്രാർത്ഥിക്കാം .

അപ്പോഴേക്കും അകത്ത് നിന്നും ഡോക്ടർ വെളിയിലേക്ക് വന്നു കൊണ്ട്

പ്രേമിൻ്റെ കണ്ടീഷൻ വളരെ സീരിയസാണ് . വെൻ്റിലേറ്ററിലാണ് ഒന്നും പറയാറിയിട്ടില്ലാ. ഇനി എല്ലാം ദൈവത്തിൻ്റെ കൈയിലാ പ്രാർത്ഥിക്കുക എല്ലാവരും

ഇത് കേട്ടതും പാർവ്വതിയമ്മ തല കറങ്ങി വീഴവെ, അവരെ പിടിച്ച് എഴുന്നേൽപ്പിച്ച് മുഖത്ത് വെള്ളം തളിച്ച് എണീപ്പിച്ച് ആശ്വസിപ്പിക്കുന്ന ശ്യാം.

🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥

പ്രേമിനെ അഡ്മിറ്റ് ചെയിട്ട് മാസം ഒന്ന് കഴിഞ്ഞു . യാതൊരു പുരോഗതിയുമില്ലാ . എല്ലാം കുടുംബത്തിന് എന്തോ ദോശം സംഭവിച്ചതാണെന്ന് ഉറപ്പിച്ച് കണിയാരെ വിളിച്ച് പ്രശ്നം നോക്കിക്കാൻ പാർവ്വതിയമ്മ തീരുമാനിച്ചു. തറവാട്ടിലെ ആസ്ഥാന കണിയാരായ ഭാസ്ക്കരനെ വിളിക്കാൻ പാർവ്വതിയമ്മ ആളെ അയച്ചു

. അങ്ങന ഭാസ്ക്കരൻ വന്നു വീടും പരിസരവും ഒക്കെ ഒന്ന് ചുറ്റും കറങ്ങി നോക്കി വീടിനകത്തേക്ക് കയറി ഹാളിൽ ഇരുന്ന് എല്ലാം എടുത്ത് നിരത്തി വച്ചിട്ട്

കുടുംബത്തിലെ എല്ലാവരും ഇവിടെ ഇല്ലേ .

Leave a Reply

Your email address will not be published. Required fields are marked *