ഇല്ല സ്വാമി എൻ്റെ ഒരു പേരക്കുട്ടി ദിയ ഹോസ്പിറ്റലിലാ
അത് പാടില്ലാ . ഇതിന് കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരിക്കണം . ആ കുട്ടിയെയും കൂടെ ഇങ്ങ്ട് വിളിക്ക്യാ .
അത് കേട്ടതും കിരൺ തൻ്റെ ഫോൺ എടുത്ത് ദിയയെ വിളിക്കുന്നു. അര മണിക്കൂറിനുള്ളിൽ ദിയയും അവിടെ എത്തി ‘ എല്ലാവരും അവിടെ കൂടി നിൽക്കുന്നു.
ഭാസ്കരൻ അൽപ്പ നേരം കണ്ണടച്ച് ധ്യാനിച്ചിട്ട്
പ്രശ്നം നാം കാണുന്നുണ്ട്
അത് കേട്ടതും പരിഭ്രാന്തിയോടെ പാർവ്വതിയമ്മ
അയ്യോ എന്താ സ്വാമി അത്
ഒരു ആശുദ്ധാത്മവിൻ്റെ സ്വാധീനമാണ് ഇന്ന് ഈ സംഭവിച്ചതിനൊക്കെ കാരണം . ഇനിയും ജീവഹാനിയും , മാനനഷ്ടവും , തൊഴിൽ പരാജയവും ഒക്കെ നേരിടാം .
അത് കേട്ടതും എല്ലാവരും പേടിച്ചു കൊണ്ട് .
എന്താണ് സ്വാമി ഇതിന് കാരണം
അദ്ദേഹം കവടി നിരത്തിക്കൊണ്ട്
ഈ കുടുംബത്തിൽ വന്ന് കേറിയവരിൽ ചിത്തിര നാളിൽ ജനിച്ച ഒരാൾ മൂലമാണ് ആ അശുദ്ധാത്മാവ് ഇവിടെ വരാൻ കാരണം . ആർക്കാണ് ഇതിൽ ചിത്തിര നാൾ
എല്ലാവരും പരസ്പരം നോക്കിക്കൊണ്ട് ,
അത് എൻ്റെ മരുമകൾ ലതയ്ക്കാണ് സ്വാമി
അത് തന്നെയാണ് പ്രശ്നം . വന്നിരിക്കുന്നത് ഒരു ആണാണ് അതും നിങ്ങളുടെ മരുമകൾക്ക് വേണ്ടി
ഇതൊക്കെ കേട്ട് അന്ധം വിട്ട് നിൽക്കുന്ന ലത. അദ്ദേഹം വീണ്ടും തൻ്റെ സിദ്ധി കൊണ്ട്
ഒരു രോഹിണി നക്ഷത്രക്കാരനുമായി മുൻപ് പരിചയമുണ്ടോ . ഒന്നും മറയ്ക്കണ്ടാ . സത്യം മാത്രം പറഞ്ഞാൽ മതി .
അതെ സ്വാമി .
എങ്ങനെ പരിചയം
ചുറ്റും എല്ലാവരെയും നോക്കിക്കൊണ്ട് അൽപ്പം ജാള്യതയോടെ
കോളേജിൽ പഠിക്കുന്ന കാലം എനിക്ക് ഇതേ ജാതകക്കാരനുമായി ഒരു പ്രേമമുണ്ടായിരുന്നു സ്വാമി