അത് കേട്ടതും എല്ലാവരും ലതയെ നോക്കവെ
അതാണ് നമക്കും അറിയേണ്ടിയിരുന്നത്. അത് നിൻ്റെ നാവ് കൊണ്ട് കേൾക്കാനാണ് ആ ആത്മാവും ആഗ്രഹിച്ചത് . കോളേജിൽ പഠിക്കുന്ന കാലം മൂന്ന് വർഷത്തെ ദിവ്യ പ്രേമം . പിന്നെ നല്ല തറവാട്ടിൽ നിന്ന് ഇവിടുത്തെ പ്രേം നിന്നെ കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നപ്പോൾ അപ്പൻ്റെയും അമ്മയുടെയും നിർബന്ധ പ്രകാരം അതൊക്കെ മറന്ന് ഈ വിവാഹത്തിന് തയ്യാറായി . ആ വേദന സഹിക്ക വയ്യാതെ നിങ്ങളുടെ വിവാഹത്തിൻ്റെ പിറ്റേ ദിവസം ആ ജാതകക്കാരൻ സ്വയം ആത്മഹത്യ ചെയ്തത് ജീവനൊടുക്കി ഇത് സത്യമല്ലേ
അതെ എന്ന് തലയാട്ടുന്ന ലത.
ഇതിന് പ്രശ്ന പരിഹാരം ഒന്നുമില്ലേ സ്വാമി
വീണ്ടും തൻ്റെ കവടി നിരത്തിക്കൊണ്ട്
ഒരേ ഒരു പരിഹാരമേ ഇതിന് നാം കാണുന്നുള്ളൂ .
എന്താ സ്വാമി അത്
അത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്
എന്ത് തന്നെ ആയാലും സാരമില്ല . ഞാൻ നടത്തിച്ചോളാം
രോഹിണി നക്ഷത്രത്തിൽ ജനിച്ച ആണുങ്ങളാരെങ്കിലും ഉണ്ടോ ഈ വീട്ടിൽ
ഉടനെ വർഷ ശ്യാമിൻ്റെ ജാതകം എടുത്ത് കൊണ്ട് വന്നിട്ട്
ശ്യാമേട്ടന് രോഹിണി നക്ഷത്രമാണ് സ്വാമി
അദ്ധേഹം ആ ജാതകം നോക്കിയിട്ട്
ഈ ജാതകക്കാരൻ ജനിച്ചത് ഇവരുടെ വിവാഹത്തിൻ്റെ പിറ്റേ ദിവസം . അതായത് ലതയുടെ കാമുകൻ മരിച്ച ദിവസം . ഈ ജാതകക്കാരൻ ഇവരുമായി എന്ത് ബന്ധമാണ്
ലതയുടെ മരുമകനാണ് സ്വാമി അത്
അദ്ധേഹം വീണ്ടും കവടി നിരത്തി മന്ത്രം ജപിച്ചു കൊണ്ട്
ആകെ പ്രശ്നമാണല്ലോ പാർവ്വതിയമ്മേ
എന്താണ് സ്വാമി .
ലതയുടെ കാമുകൻ്റെ പുനർജന്മമായാണ് ഈ ജാതകക്കാരനിൽ കാണിക്കുന്നത്