അമൃതകിരണം 1 [Meenu]

Posted by

അനു: ഹാ… നിങ്ങളെ നല്ല വിശ്വാസം ആണല്ലോ ചേട്ടാ. ഒന്ന് നല്ലത് പറയിപ്പിക്ക് മനുഷ്യാ. എന്നാലും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ സുന്ദരൻ ആണ്.

അപ്പോഴേക്കും ധന്യ ബ്രേക്ക് ഫാസ്റ്റ് ആയി വന്നു ടേബിൾ ൽ നിരത്തി. കിരൺ കൈ കഴുകി കഴിക്കാൻ ഇരുന്നു.

കിരൺ: നിനക്ക് വായിലെ നാക്ക് കഴക്കില്ലേ, ഈ റസ്റ്റ് ഇല്ലാതെ സംസാരിച്ചാൽ?

അനു: എൻ്റെ പൊന്നു ചേട്ടാ, ആകെ ഉള്ളത് ഈ നാക്കു ആണ്.

ധന്യ: അതിൽ ആണ് അവള് പിടിച്ചു നില്കുന്നത്.

അനു: പിന്നല്ലാതെ? ചേട്ടന് ഇത് വല്ലതും അറിയാവോ?

കിരൺ: നീ കഴിച്ചോ?

അനു: ഹാ ചേട്ടാ.

കിരൺ: മനു നു നീ വല്ലതും കൊടുത്തോ?

ധന്യ: ആ പാവം, വിശന്നിട്ട് എന്തെങ്കിലും എടുത്തു കഴിച്ചു കാണും, ഇവൾ ഒന്നും കൊടുത്തിട്ട് ഉണ്ടാവില്ല.

അനു: ഒന്ന് പോയെ പെണ്ണെ… രാവിലെ എന്നെ വിളിച്ചു എഴുന്നേല്പിച്ചതിനു ഞാൻ രണ്ടു ചീത്ത പറഞ്ഞു എന്നുള്ളത് ശരിയാ, എന്നും പറഞ്ഞു ഫുഡ് കൊടുക്കാതെ ഇരിക്കത്തില്ല.

ധന്യ: ഹാ കണ്ടോ, എന്തെങ്കിലും ഉണ്ടാവും.

കിരൺ: എത്ര മണിക്ക് വിളിച്ചെഴുന്നേല്പിച്ചു?

അനു: ഏഴര.

കിരൺ: അതാണോ ഇത്ര രാവിലെ?

ധന്യ: അവൾക്ക് അതൊക്കെ രാവിലെ ആണ്.

അനു: ഉറക്കം ശരിയായില്ല ചേട്ടാ എൻ്റെ, രാവിലെ 6 മണിക്ക് ഞാൻ അമ്മു നെ ഒന്ന് വിളിച്ചിട്ട് കിടന്നതാ. അവള് രാവിലെ വീട്ടിൽ നിന്ന് പോന്നിട്ടുണ്ട്, അവളെ ഓർമിപ്പിച്ചില്ലെങ്കിൽ അവള് എനിക്ക് ഒന്നും കൊണ്ടുവരില്ല വീട്ടിൽ നിന്ന്.

ധന്യ: അമ്മു അവിടെ ആയിരുന്നോ?

അനു: ഹ്മ്മ്… വെള്ളിയാഴ്ച പോയതാ.

കിരൺ: അത് ആരാ?

ധന്യ: അത് അവളുടെ ചേച്ചി.

Leave a Reply

Your email address will not be published. Required fields are marked *