അനു: ഞാൻ ഇവിടെ ആയിരുന്നു ചേട്ടാ.
ജിമ്മി: ഹാ… ഞാൻ ബെൽ അടിച്ചിട്ട് തുറക്കാഞ്ഞിട്ട ആണ് നിന്നെ ഫോൺ ൽ വിളിച്ചത്.
അനു: ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ചേട്ടൻ?
ജിമ്മി: ഹാ ഞാൻ കഴിച്ചു. മനു എവിടെ?
അനു: അവൻ സ്റ്റുഡിയോ ലേക്ക് പോയെന്നു തോന്നുന്നു. ചായ എടുക്കട്ടേ ചേട്ടാ? അവൾ ഓഫീസിലേക്ക് പോയോ?
ജിമ്മി: ഹാ, അവൾ നേരെ അങ്ങോട്ട് പോയി. നീ ചായ ഒന്നും എടുക്കേണ്ട. ഞാൻ പോട്ടെ… എനിക്ക് ഇന്ന് ഓഫിസ് ൽ പോവണം.
അനു: ആണോ?
ജിമ്മി: ശരി ഞാൻ ഇറങ്ങുവാ അനു.
അനു: വൈകുന്നേരം വരുവോ ഇങ്ങോട്ട്?
ജിമ്മി: അമ്മു ഒന്നും പറഞ്ഞില്ലല്ലോ.
അനു: ശരി ചേട്ടാ ഞാൻ അവളെ വിളിച്ചോളാം.
ജിമ്മി: ഓക്കേ അനു…
അനു സാധനങ്ങൾ പെറുക്കി എടുത്തു വയ്ക്കുന്ന ജോലിയിലേക്ക് മുഴുകി.
എന്ത് കിട്ടിയാലും തൃപ്തി വരില്ലാത്ത അനു, കൊണ്ടുവന്ന സാധനങ്ങളുടെ അളവ് കുറഞ്ഞു പോയതിനു അമ്മു നെ ഓരോന്നും എടുത്തു അടുക്കി വെക്കുന്നതിനു ഇടയിലും സ്വയം കുറ്റപ്പെടുത്താൻ മറന്നില്ല.
ധന്യ പതിയെ ഉറക്കത്തിലേക്കും വഴുതി.
മോൻ ഉച്ചക്ക് സ്കൂൾ ൽ നിന്നും വരുന്നത് വരെ ധന്യ ക്കു ഉറക്കം തന്നെ പതിവ്. ഇടക്ക് അനു വന്നു വിളിച്ചുണർത്തിയില്ലെങ്കിൽ.
(തുടരും….)