അപ്പോളും ഇതിലും മഹത്തരം മറ്റൊന്ന് ഇനി ഉണ്ടോ എന്ന ചോദ്യം അവശേഷിച്ചു.
ഇവൾ അമ്മു – അമൃത ഐസക് എന്ന അമ്മു, വയസ്സ് 34, ഭർത്താവ് ജിമ്മി ജെയിംസ്. അമ്മു കൊച്ചിയിലെ ഒരു പ്രൈവറ്റ് ബാങ്ക് ൽ ജോലി ചെയ്യുന്നു, ജിമ്മി ഇൻഫോ പാർക്ക് ലും. കൊച്ചിയിലെ കാക്കനാട് ഫ്ലാറ്റ് ൽ താമസം. കല്യാണം കഴിഞ്ഞു അഞ്ചു വര്ഷം ആയി, ഇത് വരെ കുട്ടികൾ ആയിട്ട് ഇല്ല. ജിമ്മിയും തൊടുപുഴ തന്നെ, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ടു പേരും ഒന്നിനൊന്നു മെച്ചം, നല്ല ജോഡി. ഒരു കുറ്റവും കുറവും പറയാനില്ലാത്ത ജീവിതം.
ഇടക്ക് ഇടക്ക് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ നാട്ടിൽ ഒരു വന്നു പോക്ക് ഉണ്ട് അമ്മു നു. അച്ഛനെയും അമ്മയെയും ഒന്ന് കണ്ടു കുറെ സാധനങ്ങളും കെട്ടിപ്പെറുക്കി അങ്ങ് പോകും അവൾ. അങ്ങനെ യുള്ള ഒരു വരവും, അത് കഴിഞ്ഞു പോകാൻ ഉള്ള തയ്യാറെടുപ്പും ആണ് ഇപ്പോൾ നടക്കുന്നത്.
കുളി കഴിഞ്ഞു പുറത്തിറങ്ങിയ അമ്മു തൻ്റെ ഫോൺ കിടന്നു അടിക്കുന്നതും കേട്ട് കൊണ്ട് ആണ് ഡ്രസ്സ് ചെയ്യാൻ മുറിയിലേക്ക് കയറിയത്.
“ഇതാരാ ഈ വെളുപ്പാൻ കാലത്തു വിളിക്കുന്നത്, ജിമ്മി ആവാൻ ചാൻസ് ഇല്ല, അവൻ ഉറക്കം എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിച്ചു എഴുനെല്പിക്കേണ്ടത് ആണല്ലോ”
ഫോൺ എടുത്തു കൊണ്ട് അമ്മു…
“നീ ആയിരുന്നോ? നിനക്ക് ഉറക്കം ഒന്നും ഇല്ലേ? ഞാൻ ചുമന്നു കൊണ്ട് വരാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയാൻ ആണെങ്കിൽ വേണ്ട പെണ്ണെ….”
അമ്മു ൻ്റെ അനിയത്തി അനു ആണ് വിളിച്ചത്….
അനു: ഡീ കുറച്ചു തേങ്ങാ എടുത്തു കൊണ്ട് വാടീ…