ശ്രീ : ഒറ്റ ദിവസത്തെ മരുന്ന് കഴിപ്പു കൊണ്ട് അത് മാറിയോ
ഞാൻ : മാറി ഇല്ല കുറവുണ്ട്.. ഇന്നലെ അധിക നേരം ഫോൺ ഉപയോഗിച്ചില്ലല്ലോ അതാകും.. പിന്നെ അതുമല്ല ഇന്നലെ എന്റെ പൊന്നിന്റെ ഉമ്മയും കിട്ടിയാർന്നല്ലോ
ശ്രീ : ഒന്ന് പോടാ
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ക്ലാസ്സിൽ കയറി.
ഇന്റർവെൽ ആയപ്പോൾ ഞാൻ ശ്രീയോട് പറഞ്ഞു എനിക്ക് വല്യമച്ചിടെ വീട് വരെ ഒന്ന് പോണം ഞാൻ പോയിട്ട് പെട്ടെന്ന് വരും ഞാൻ വന്നിട്ട് നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാം എന്ന് പറഞ്ഞു..
കുറച്ചു നാളിന് ശേഷം ആണ് ഞങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാൻ പോകുന്നത്, അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.
അങ്ങനെ ലഞ്ച് ബ്രേക്ക് ആയി ഞാൻ പെട്ടെന്ന് തന്നെ വല്യമച്ചിടെ വീട്ടിലോട്ട് ഓടി. അവിടെ ചെന്നു ചേച്ചി റെഡി ആയി നിൽക്കുക ആയിരുന്നു. റെഡ് കളർ ടോപ്പും നല്ല വൈറ്റ് കളർ ലെഗ്ഗിൻസും ആയിരുന്നു വേഷം. ചേച്ചി നല്ല വെളുത്തത് ആയത് കൊണ്ട് ഡാർക്ക് കളർ ഡ്രസ്സ് ഇട്ടാൽ ചേച്ചി സൂപ്പർ ആണ്.
എന്നെ കണ്ടതും അമ്മേ അവൻ വന്നു എന്ന് ചേച്ചി വിളിച്ചു പറഞ്ഞു, എന്നിട്ട് ഒരുങ്ങ്യത് എങ്ങനെ ഉണ്ട് എന്ന് എന്നോട് ചോദിച്ചു. സൂപ്പർ എന്ന് ഞാൻ ആംഗ്യം കാട്ടി. അപ്പോളേക്കും വണ്ടിയുടെ കീ ആയിട്ട് വല്യമ്ച്ചി വന്നു. ശെരിയാടാ ഞാൻ ഉറങ്ങുകയാ കൂട്ടുകാരുടെ വീട്ടിൽ പോണു എന്ന് പറഞ്ഞു ടാറ്റയും തന്നു ചേച്ചി പോയി. വല്യമച്ചിടെ കൈയിൽ നിന്ന് കീ വാങ്ങിച്ചിട്ട് ഇൻഷുറൻസ്യും RC ബുക്കും ഒക്കെ എവടെ എന്ന് ചോദിച്ചപ്പോൾ ആ എന്ന് വല്യമ്ച്ചി പറഞ്ഞു, അതൊക്കെ അവൾക്കേ അറിയു എന്ന് പറഞ്ഞു. അതൊന്നും തരാതെ ആണോ പോയത്, സാരമില്ല ഞാൻ നാളെ വന്നു എടുത്തോളാം, ഞാനും ഇറങ്ങുകയാ അസ്സിഗ്ന്മെന്റ് എഴുതി തീർക്കാൻ ഉണ്ട് എന്നും പറഞ്ഞു ഞാനും ഇറങ്ങി. വിഷ്ണു ചേട്ടന്റെ ബുള്ളറ്റ്റും എടുത്തു ഞാൻ നേരെ കോളേജിലേക്ക് പോയി.