“ഇവിടെ ഇരുന്നോണം, എനിക്കും കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “…പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി…
“നേരം വെളുത്തിട്ടു പോരെ “..ഞാൻ അവളോട് പറഞ്ഞു നോക്കി…
“ഇവിടെ ഇരുന്നോണം”..എന്റെ അടുത്തേക്കും കയറിയിരിരുന്നു കൈയിൽ രണ്ടും കുട്ടിപിടിച്ചു പറഞ്ഞു…
ആ രാത്രിയിൽ എന്നെകുറിച്ച് മുഴുവൻ അവളോട് പറഞ്ഞു..പിറ്റേന്ന് രാവിലെ തന്നെ അവൾ ഹോസ്റ്റലിൽ തിരിച്ചുപോയി…
വെള്ളിയാഴ്ച ദിവസം അവൾ വരും അടുത്ത രണ്ടും ദിവസം അവളെ അമ്പലത്തിൽ കൊണ്ടുപോകുന്നത് ഞാൻ ആയിരിക്കും..ഞങ്ങൾ തമ്മിൽ നല്ലൊരു സുഹൃത്തും ബന്ധം ഉടലെടുത്തു…
പ്രേണയത്തിന്റെ തുടക്കം ഒരു പ്രെശ്നത്തിൽ നിന്നുമായിരുന്നു…
ശേഖരൻ മാമന്റെ ശത്രുവായ മാധവന്റെ വിശ്വാസത്ൻ ആയിരുന്നു രാജ മാധവനുമായി തെറ്റി…രാജയും മാധവനും തമ്മിലുള്ള പ്രശ്നം ഒരു ദേശത്തെ മുഴുവൻ ബാധിക്കാൻ തുടങ്ങി…
ആ ദേശതെ പ്രധാന ആഘോഷം അമ്പലത്തിലെ ഉത്സവം ആയിരുന്നു.. ശേഖരൻ മാമൻ രക്ഷധികാരി… ഉത്സവത്തിന്റെ അവസാനം ദിവസം ആറാട്ടിനു മുന്നേ തുടങ്ങിയാ പ്രശ്നം… പോലിസ് കാര് നോക്കിനിന്നും തമ്മിൽ തല്ലി തീരെട്ടെ എന്നു പറഞ്ഞു….
പ്രശ്നത്തിന്റെ ഇടയിലെക്ക് സുനിൽ മാമ്മൻ കയറിചെന്നു സേവിയുടെ അച്ഛൻ..മാധവൻ മാമ്മനെ വെട്ടി പുറകിൽ നിന്നും ഞങ്ങൾ കാര്യം അറിഞ്ഞു വന്നപ്പോൾ സുനിൽ മാമ്മൻ താഴെകിടക്കുയായിരുന്നു..
ഞാൻ വേറെ ഒന്നും ചിന്തില്ല ആ കുട്ടത്തിലേക്കും കയറി ചെന്നു…കൈയിൽ കിടവൻമാരെയൊക്കെ അടിച്ചു… അവസാനം മാധവനെ ഞാൻ കണ്ടും രാജയുടെ പുറകിലൂടെ വെട്ടാൻ പോകുന്ന ഞാൻ മാധവനെ ചവിട്ടി താഴെയിട്ട് അവന്റെ കൈയിൽ നിന്നും വീണ വാൾ എന്റെ കൈയിൽ എടുത്തു…പോലിസ് വന്നുഎന്നെ പിടിച്ചുമാറ്റി…