സുനിൽ മാമന്റെ ഒരു കിഡ്നിപോയി…
കാർത്തിക ശേഖരൻ മാമന്റെ മുത്തമകൾ വന്നു പറഞ്ഞപ്പോൾ ശേഖരൻ എല്ലാം മറന്നു…
രാജയുടെ ജീവൻ രക്ഷിചതിനു എന്നോട് അയാൾ ഒരു വാക്കും തന്നു…”നിന്നക് ഒരു പ്രശ്നം ഉണ്ടക്കുബോൾ ഞാൻ കാണുമെന്നു “…
പ്രെശ്നങ്ങൾ കഴിഞ്ഞു ശ്രീകൂട്ടി എന്നെ കാണാൻ വന്നു…
കുറച്ചു ദേഷ്യത്തിൽ ആയിരുന്നു പെണ്ണ്…
കുളപടവിൽ വെച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ഓത്തുംചേരൽ നടന്നത് അന്ന് ആയിരുന്നു…
“ഇനി ഒന്നിനും പോകരുത് കേട്ടോ “.. അവളെ എന്റെ അടുത്തേക്കും ചേർന്നുയിരിന്നു പറഞ്ഞു…
“സുനിൽ മാമ്മനെ അവൻ വെട്ടിയത് കൊണ്ടല്ലേ “.. ഞാൻ അവളുടെ മുഖത്തും നോക്കാതെ മറുപടി പറഞ്ഞു…
“ഞാൻ പേടിച്ചു ശെരിക്കും “..
അവളുടെ മനസിലെ പേടി അത് പറഞ്ഞപ്പോൾ ഞാൻ അറിഞ്ഞു കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ അല്ല ഞാൻ അവളിൽ അന്നേരം കണ്ടതും…
“എന്റെ ശ്രീക്കുട്ടി നീ എന്തിനാ എന്നെ ഓർത്തു പേടിക്കുന്നെ “…
“എന്താ വിളിച്ചേ “..അവൾ എന്റെ തോളിൽ പിടിച്ചു ആട്ടികൊണ്ട് ചോദിച്ചു…
“എന്റെ ശ്രീകൂട്ടിന് “ഞാൻ അവളെ എന്നോട് ചേർത്ത് ഇരുത്തി…
എന്തിന്റെ അധികാരം ഒരു കാര്യം എനിക്കും അറിയാം ആയിരുന്നു ഞാൻ അവളിലേക്കും മാത്രം ആ സമയം ചുരുങ്ങിയിരുന്നു….
“എന്നാ എന്റെ മോൻ ഈ ശ്രീകൂട്ടി പറയുന്നത് കേട്ടോണ്ട് അടങ്ങിയിരുന്നോണം “..എന്റെ മുഖം പിടിച്ചു അവളുടെ നേരെയാക്കി വെച്ച് അവൾ പറഞ്ഞു…
“എന്നാണ് “..ഞാൻ അവളെ കുർപ്പിച്ചു ഒന്നുനോക്കി…
“അടങ്ങി ഇരുന്നോണം എന്ന് “..എന്റെ കവിളിൽ അവളുടെ വലതും കൈ അമർന്നു ഒരു നേർത്ത വേദനയോടെ അവൾ കൈകൾ പിൻവലിച്ചു അവിടെന്നു ഓടിപോയി…