അവളെ വീട്ടിലാക്കി എന്റെ റൂമിലേക്കു കയറുന്ന സമയാണ് അജു എന്നെ വിളിക്കുന്നതും…
“സേതു ആരുംഅറിയണ്ട ഇത് തൃശൂർ ചെല്ലേണം “…
“ഈ സമയത്തു വേണോടാ “…
“നീ അല്ലാതെ എനിക്കും ആരായുള്ളതും “…
അജു എന്റെ സ്‌നേഹം വെച്ചാണ് കളിച്ചതും…
അജു തന്നുവിട്ട ബോക്സ്സുമായി പോലീസ് എന്നെ പിടിച്ചു…ഏതോ ഇരുട്ടുമുറിയിൽ കൊണ്ട് ഇട്ടതും… രണ്ടും ദിവസം തലകിഴായി തൂക്കിയിട്ടു അടിച്ചു…പോലിസ്കാര് എന്നെ മാറിമാറി തല്ലി… അവരുടെ സംസാരത്തിന്റെ ഇടയിൽ നിന്ന് ശേഖരൻ സാറിന്റെ രണ്ടും മകളുടെ കല്യാണം ഓരോ പന്തലിൽ നടന്ന കാര്യം ഞാൻ അറിയുന്നത്…15 ദിവസം കഴിഞ്ഞു എന്നെ പുറത്തിറക്കി ജയിലിന്റെ മുന്നിൽ അച്ഛനും എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു..
ആരോടും സംസാരിക്കാൻ സമ്മതിക്കാതെ അച്ഛൻ എന്നെ കുട്ടികൊണ്ട് വന്നു…
“എനിക്കും ശ്രീകുട്ടിയെ കാണണം “..എനിക്കും നേരെ കാലുകുത്തി നിൽക്കാൻ പോലും പറ്റിയില്ലയായരിന്നു ആ സമയം…
“സ്വന്തം തള്ള ചവാൻ കിടുബോൾ ആണ് അവന്റെ ശ്രീകൂട്ടി “…
ഞാൻ നാട്ടിൽ വരുബോൾ അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു…
അമ്മയോ ശ്രീകുട്ടിയോ…അച്ഛൻ എന്റെ മുന്നിൽ വെച്ച് തന്നതു എന്റെ പ്രിയപ്പെട്ട രണ്ടുപേരുടെ ജീവിതം ആയിരുന്നു…
എല്ലാം മാധവന്റെ പ്ലാൻ ആയിരുന്നു…പക്ഷേ രാജ പറഞ്ഞു വാക്കും പാലിച്ചു… കിരൺനെ ഒന്നും അനങ്ങാൻ പോലും അവസ്ഥയിൽ ആക്കിയിരുന്നു…
രാജ എന്നെ വന്നുകണ്ടു എല്ലാം പറഞ്ഞു…ശ്രീകൂട്ടി ഹാപ്പിയാണെന്നു അവര് അവളെ വിളിച്ചു വന്നിലെന്നു പറഞ്ഞു…
എന്നെ ശ്രീകൂട്ടി മറന്നോ…തെളിവിനു വേണ്ടി ഞാൻ അവളുടെ കഴുത്തിൽ ഇട്ടുകൊടുത്ത മാല രാജയുടെ കൈയിൽ കൊടുത്തുവിട്ടുയിരുന്നു… പതുകെ ഞാനും എല്ലാം മറന്നു…എങനെയെങ്കിലും ഈ ജീവിതം ജീവിച്ചു തീർക്കണം…അതിന്റെ ഇടയിലേക്കും താൻ കയറിവന്നതും…കഴിഞ്ഞു ദിവസം അവൾ വിളിച്ചുയിരുന്നു എനിക്കും പോണം പാവം അവൾ കരയുന്നത് എനിക്കും കേൾക്കാമായിരുന്നു…