Forgiven 5 [വില്ലി ബീമെൻ]

Posted by

“നീ എവടെയാണ്..”..

“ഞാൻ ശ്രീകുട്ടിയെ വിളിക്കാൻ പോകുവാടാ..”..

റിജോയും കോൾ കട്ട്‌ ചെയ്തു…

സേതു കാറിന്റെ വേഗം കൂട്ടി…

——————————————————————

മേഘ 💔

വീട്ടിൽ എത്തിയാ മേഘ അമ്മയോട് പറഞ്ഞു കിർത്താനയുടെ അടുത്തേക്കാണ് പോയത്.. അമ്മ ചോദിപ്പോൾ ഗോപു രണ്ടും ദിവസം ഒരു യാത്രയിൽ ആയിരിക്കുമെന്നു പറഞ്ഞു…

മേഘ കിർത്തനയുടെ വീട്ടിൽ എത്തി രണ്ടുംപേരും ഇന്ന് കോളേജിൽ ലീവാക്കിയിരുന്നു…

“മോളെ സേവി പറഞ്ഞിട്ടു പോയതുപോലെ ഈ നമ്പർ ടു ബിസിനസ് എന്നു പറയുന്നത് കുറച്ചു റിസ്ക് ഉള്ള പരുപാടിയാണ് “..കിർത്തന ശേഖരനെയും അയാള്യുടെ ബിസിനസ് ഓക്കേ അവളുടെ ഒരു പരിചയകാരൻ വഴി അറിഞ്ഞുയിരുന്നു…

“നിന്റെ അച്ഛൻ അയാളെ വെച്ച് നോക്കുബോൾ ഒന്നുമല്ല “…

“കുറച്ചു സമാധാനം കിടാൻ ആയിട്ടാണ് നിന്റെ അടുത്തേക്കും വന്നതും “…മേഘ കിർത്താൻയുടെ വീട്ടിൽ നിന്ന് ഇറങ്ങൻ ഒരുങ്ങി…

“നീ ഇത് ഒന്നും നോക്കും “..പോകാൻ ഒരുങ്ങിയ മേഘയെ പിടിച്ചു നിർത്തി കിർത്തന കുറച്ചു പത്രവാർത്തകൾ കാണിച്ചു…

പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു…

“ഇതിൽ എന്താ “..പത്രവാർത്തയിൽ നോക്കി മേഘ തിരിച്ചു ചോദിച്ചു…

“അതിന്റെ അവസാനം ഒരു പേരുണ്ട് “…വാർത്തയുടെ അവസാന ഭാഗം ചുണ്ടികാണിച്ചു കിർത്തന പറഞ്ഞു…

“തന്നിക്കു എതിരെ വന്ന ആരോപണങ്ങൾ ശെരിവാക്കും പോലെ എം ൽ എ ശേഖരകുറപ്പ് തന്റെ രാജി മുഖമന്ത്രിയെ അറിച്ചു “…മേഘ ആ ഭാഗം വായിച്ചു…

“മോളെ നിന്റെ ഗോപുസ് നമ്മൾ വിചാരിക്കും പോലെഒരാൾ അല്ലെ “…

Leave a Reply

Your email address will not be published. Required fields are marked *