“എന്നിക്കു പറ്റില്ലടി എന്ത് ആണെന്നും പറഞ്ഞാലും ഗോപുസ് ഇല്ലാത്ത എനിക്കും പറ്റില്ല “..മേഘ കിർത്തനയെ കെട്ടിപിടിച്ചു..”ഇന്നലെ എല്ലാം പറഞ്ഞു കഴിഞ്ഞപോൾ എനിക്കും ജീവൻ ഉണ്ടോയെന്നു അറിയാതെ അവസ്ഥയിൽ ആയിരുന്നു “… മേഘയുടെ നെഞ്ച് വിങ്ങുന്നത് കിർത്തന അറിഞ്ഞു….
“നിന്റെ ഗോപുസ് വരുമെടി “.. കിർത്തന അവളെ അശോസിപ്പിച്ചു പറഞ്ഞു…
“കൂടെ അവൾ ഉണ്ടെങ്കിലോ “…
“നീ പറയണം ഇറങ്ങിപോകാൻ.. ഇത്രയും നാൾ വേറെഒരുത്തന്റെ ഭാര്യയായിട്ട് ഇരുന്നിട്ട് പഴയകാമുകനെ കൂടെ ഇറങ്ങി വന്നുയിരിക്കുന്നു.. നീ ഇപ്പോളും അയാളുടെ ഭാര്യയാണ് “…
“എനിക്കും അതിനുയൊന്നും കഴിയല്ലടി”..
“നീ വാ നമ്മക്ക് പുറത്തൊന്ന് പോകാം “…മേഘ തന്റെ മാറിൽ നിന്നും നേരെനിർത്തി കിർത്തന പറഞ്ഞു…
“ഞാൻ ഇല്ലടി “…കരഞ്ഞു കലങ്ങിയ കണ്ണു തോടച്ചു മേഘ പറഞ്ഞു…
“നീ വാ മൈൻഡ് ഒന്നും റിഫ്രഷ് ആകും “…കിർത്തന അത് പറഞ്ഞു കഴിഞ്ഞതും അലന്റെ ബുള്ളറ്റ് അവളുടെ വീട്ടിന്റെ മുന്നിൽ വന്നു നിന്നും…
കിർത്തന മേഘയെ വിട്ട് പുറത്തേക്കും ചെന്നു ഡോർ തുറന്നു കൊടുത്തു…
“ഹായ് മേഘ “.. മുഖത്തു ചിരിയും ഫിറ്റ് ചെയ്തു അലൻ കയറിവന്നു…
അവൻ കണ്ടപ്പോൾ തന്നെ മേഘക്കും അവളുടെ ദേഹം വിറക്കാൻ തുടങ്ങിയിരുന്നു…മേഘ കിർത്തനയെ ദേഷ്യത്തിൽ ഒന്നും നോക്കി…
“എന്റെ മേഘ മുഖം വലതെ ഇരിക്കുന്നെ “… അലൻ അവളുടെ അടുത്തേക്ക് വന്നു നിന്നും ചോദിച്ചു…
“കിർത്തി ഞാൻ പോകുവാ “..മേഘ അവളുടെ കാറിന്റെ താക്കോൽ എടുത്തു പുറത്തേക്കു നടന്നു…