ശേഖരൻ ഡ്രൈവർ രവിയുടെ ചെവിൽ എന്തോ പറഞ്ഞു…രവി ചിത്യടെ തല ഭാഗത്തെ വിറകുകൾ മാറ്റാനായി ഒരുങ്ങി…വേണ്ട എന്ന് സേതു കൈകൊണ്ട് കട്ടി…അമ്മ എന്ന് വിളിച്ചു കരഞ്ഞോണ്ട് ഇരുന്ന അമ്മുമോളെ മിനിആന്റിയുടെ കൈയിൽ സേതു മേടിച്ചു…
ആദി ചിതാകും തി കൊളുത്തും മുൻമ്പ് തന്നെ സേതു അമ്മുമോളെ എടുത്തും അതിന്റെ എതിരെ വശത്തേക്കും തിരിഞ്ഞുനീന്നു…അവൻ അമ്മുമോളുടെ തല തന്റെ നെഞ്ചിൽ ലേക്കും ചേർത്ത് പിടിച്ചു…അവന്റെ ദേഹത്തൂടെ അമ്മുമോളുടെ കണ്ണീർ ഒഴുകിയിറങ്ങി…
ആളുകൾ പോയി തുടങ്ങിയിരുന്നു…
സേതുവിന്റെ കൈയിൽ നിന്ന് അമ്മുമോളെ മേടിക്കാൻ ആർക്കും ധൈര്യം വന്നുയിരുന്നില്ല..
പകുതിയോളം കത്തി തീർന്ന ചിതയുടെ അടുത്തേക്കു സേതു നടന്നു..”നീന്നേയും മോളെ കൊണ്ട് പോകാൻ അല്ലെ ഞാൻ വന്നത്,നീ ഞങ്ങളെ ഒറ്റക് അകിട്ടു പോയി അല്ലെ “…
ശേഖരൻ സേതുവിന്റെ അടുത്തേക്കും നടന്നു വന്നു..
അവനെ വിളിച്ചു വീടിന്റെ മുറ്റത്തേക്കും നടന്നു അവിടെ കിടന്ന കസേരയിൽ ആയിയിരുന്നു രണ്ടുപേരും…
കുറച്ചു സമയം അവിടെ ആരും ഒന്നും മിണ്ടിയില്ല..
“കാർത്തിക വലിയമ്മ പറഞ്ഞു അമ്മുമോൾടെ അമ്മ ഇനി വരില്ലെന്ന്..”..അമ്മുമോൾ സേതുവിന്റെ കോളറിൽ പിടിച്ചു അവന്റെ മുഖത്തെക്കും നോക്കി…
ശേഖരനും സേതുവും പരസ്പരം നോക്കി…
“മോൾക് ഞാൻ ആരായെന്ന് മനസിലായോ..”..സേതു അമ്മുമോളെ അവനുനേരെ തിരിച്ചുയിരുത്തി…
“സേതു,അമ്മുമോൾടെ അമ്മ ഫോട്ടോ കാണിച്ചു തന്നിട്ട് ഉണ്ടാലോ..”..അവന്റെ തടയിൽ പിടിച്ചു കൊണ്ട് അമ്മു പറഞ്ഞു…
“സേതുവിനെപറ്റി അമ്മ എന്തെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ “…