ഒരു അവസരം നോക്കി നില്കുയായിരുന്ന ശശിദരൻ മാധവനുമായി കൈ കൊടുക്കുന്നു…
കുറച്ചു ദിവസം കഴിഞ്ഞു തന്നെക്കാൾ 13 വയസ് കൂടുതൽലുള്ള നന്ദകുമാറെ ശേഖരന്റെ മൂത്ത മകൾ കാർത്തിക കല്യാണം കഴിക്കുന്നു..
പാർട്ടി രണ്ടു ചേരിയിൽലായി..
എന്നാൽ രാജ ആ സമയം മുതൽ എടുത്തു എല്ലാം പഴയ പോലെയാക്കി കൊടുത്തും..
അതിനു ശേഷം പുതിയ ഒരു കൂട്ടുകെട്ട് ഉണ്ടായി..
രാജ – ശശിധരൻ.
ഇതൊക്കെ കുടുംബഗങ്ങൾ തമ്മിലുള്ള അജേസറ്റ്മെന്റ് അന്നെന്നു പുറത്തെ ഡീലർമാര് പറഞ്ഞു പരത്തി..ലോഡിന്റെ വരവ് കുറഞ്ഞു..
പരസ്പരം ഒറ്റു കൊടുക്കൽ ആയി പിന്നീട്. ബിസിനസ്സിൽ മൂന്നു പേര് തകർന്നു നിൽക്കുന്ന സമയമാണ് സേതുവിന്റെ വരവ്..
ഞങ്ങൾക്കും അത് അത്ര സുഖിച്ചുയില്ല..
ഞാൻ, റിജോ, റിയാസ്, അനന്ദു..
ഞങ്ങൾ കൊണ്ട് പോയ അവസാന ലോഡും പോലീസ് പിടിച്ചു..ഒരു അവസരം കൂടെ തരാമെന്ന് സത്യൻ മാമ്മൻ പറഞ്ഞു..
ഇനി എങ്ങെനെ എന്ന് വിചാരിച്ചു നിന്നപ്പോൾ സേതു ഞങ്ങളുടെ മുന്നിൽ വന്നു.
“ചേട്ടന്മാരെ സംഭവം ഞാൻ നടത്തി താരാം ”
“നീ പോയെടാ ചെക്കാ ” റിജോ അവനെ പുച്ഛിച്ചു വിട്ടു..
പക്ഷേ റിയാസിന്റെ ഉറപ്പിൽ സേതു ലോഡ് കൊണ്ട് പോയി കൊടുത്തു..ഒറ്റ ലോഡ് കൊണ്ട് അവൻ ഞങ്ങളുടെ രക്ഷകനായി..
സേതു ലോഡ് കൊണ്ട് പോയാൽ അവന്റെ വണ്ടിക് വട്ടം നിൽക്കില്ല എന്നാ പറയുന്നേ..അവൻ അതൊക്കെ ഒരു തമാശ കളിയായിരുന്നു..ലോറിയുടെ താക്കോൽ മേടിക്കുന്നു ലോഡ് എന്തായെന്ന് പോലും അവൻ നോക്കിയില്ല..സത്യൻ മാമന്റെ സ്ഥാനം സേതുവിൽ എത്തിയതും ഞങ്ങൾ ആരും അറിഞ്ഞില്ല..
വിശേഷ ദിവസങ്ങൾ വരുബോൾ അവൻ നാട്ടിൽ പോകും. ഇങ്ങെനെ പഠിത്തം കളഞ്ഞു ജോലി ചെയുന്നത് അവന്റെ അമ്മക്കും ഇഷ്ടം അല്ലായിരുന്നു.