“അവൾ ഇപ്പോൾ ജീവനോടെയില്ലാ സേതു തിരിച്ചു വന്നു..”… മാധവൻ നന്ദകുമാറിനോട് പറഞ്ഞു…
“ഇനി എന്താ പ്ലാൻ..”.. നന്ദകുമാർ തിരിച്ചു ചോദിച്ചു…
“സേതുവിനെ ഈ നാട്ടിൽ നിർത്തരുത്,പറ്റുമെങ്കിൽ ഇന്നുതന്നെ അവനെ തീർക്കണം..”..
“അത് വേണ്ട”.. മാധവനോട് പറഞ്ഞു അജു അകത്തേക്കും കയറി പോയി…
“കാർത്തികേ മോളെ,സേതുയായിട്ട് അജു സംസാരിക്കരുത്..”…
“അത് ഞാൻ ഏറ്റു..”..കാർത്തിക സേതുവിനെ നോക്കിയൊന്നു പുച്ഛിച്ചു ചിരിച്ചു…
ശേഖരന്റെ കൈയിൽ പിടിച്ചു സേതു യാത്രപറഞ്ഞു…
കാറിന്റെ ഡോർ തുറന്നു അവസന്മായി മാധവനെയൊന്നു നോക്കി സേതു…
പാലക്കാട് സിറ്റി പോലിസ് കമ്മിഷണറുയുടെ റൂമിൽ…
“വാട്ട് എബൌട്ട് സേതു “..സ് പി തോമസ് ലോക്കൽ സി ഐ മൻസൂറിനോട് ചോദിച്ചു…
“വന്നു കണ്ടും അവൻ പോയി “..മൺസുർ മറുപടി പറഞ്ഞു…
“മാധവൻ സാറിനു സെക്യൂരിറ്റി കൊടുക്കണം “…
“സർ സേതു പഴയ ആളല്ല”..
“സൊ വാട്ട് സേതുവാണ് ചത്തിട്ടു തിരിച്ചു വന്നവനാണ് “..
2015
“പോലീസും കള്ളകടത്തും സംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 30 കൊടിയോളം വരുന്ന സ്വർണം പിടിച്ചു എടുത്തു “..ശശിധരൻ പത്രവാർത്ത വായിച്ചു അടുത്ത്യിരുന്നു രാജേയെ നോക്കി…
“ഷെട്ടിയർ പറഞ്ഞ പണി നമ്മൾ എടുത്തു,നമക്ക് കിടിയത് 20 ലക്ഷം രൂപ “..രാജ തന്റെ സഹായികളെ ദേഷ്യത്തിൽ നോക്കി…
“നി വിഷമിക്കണ്ടേ ഇപ്പോൾ നമുക്ക് ആവിശ്യം വിശ്വാസമാണ്,ഷെട്ടിയാർയുടെ ലോഡ് കൈയിൽ കിട്ടികഴിഞ്ഞു ബാക്കി നോകാം “..നന്ദകുമാർ കൂടെ അങ്ങോട്ട് വന്നു പറഞ്ഞു…
“എന്താ നിന്റെ പ്ലാൻ “..രാജ നന്ദകുമാറിനോട് ചോദിച്ചു…